Kailash 
Entertainment

സിനിമയില്‍ പോകണ്ടെന്ന് പറഞ്ഞ നാട്ടുകാരുണ്ട്, ഇപ്പോള്‍ നാട് അറിയപ്പെടുന്നത് എന്റെ പേരില്‍: കൈലാഷ്

' അവസരം ചോദിച്ച് നടക്കുന്ന സമയത്ത് എന്നോട് എല്ലാവരും പറഞ്ഞു ഈ പരിപാടിയ്ക്ക് പോകരുതെന്ന്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൈലാഷ്. നായകനായും സഹനടനായുമെല്ലാം കൈലാഷ് കയ്യടി നേടിയിട്ടുണ്ട്. എന്നാല്‍ സിനിമാ നടനിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്നാണ് കൈലാഷ് പറയുന്നത്. അഭിനയിക്കാന്‍ അവസരം തേടി നടന്നിരുന്ന കാലത്ത് തന്നെ പലരും നിരുത്സാഹപ്പെടുത്തിയിട്ടുണ്ടെന്നാണ് കൈലാഷ് പറയുന്നത്.

ഒരു പൊതുവേദിയില്‍ സംസാരിക്കുകയായിരുന്നു കൈലാഷ്. ഇതിനിടെയാണ് താരം തന്റെ അനുഭവം തുറന്നു പറഞ്ഞത്. അന്ന് സിനിമയില്‍ പോകുന്നതിനെ പലരും എതിര്‍ത്തു. എന്നാല്‍ ഇന്ന് തന്റെ നാട് അറിയപ്പെടുന്നത് തന്റെ പേരിലാണെന്നും കൈലാഷ് പറയുന്നു.

''ഞാന്‍ പണ്ട് സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന സമയത്ത് എന്നോട് എല്ലാവരും പറഞ്ഞു ഈ പരിപാടിയ്ക്ക് പോകരുതെന്ന്. ഞങ്ങളുടെ നാട്ടിലെ എല്ലാവരും ഗള്‍ഫിലാണ്. എല്ലാവരേയും ആരെങ്കിലുമൊക്കെ ഒരു വിസ സംഘടിപ്പിച്ച് എവിടെയെങ്കിലുമൊക്കെ ആക്കും. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഒരു നഴ്‌സിനെക്കൊണ്ട് കല്യാണവും കഴിപ്പിക്കും. പിന്നെ അവര്‍ അവിടെ ചെന്ന് ജീവിക്കും. ഇത് നാട്ടിലെ സ്ഥിരം ഏര്‍പ്പാടാണ്.

അങ്ങനെ പോയാമതിയെന്ന പ്രഷര്‍ എനിക്കും ഭയങ്കരമായി ഉണ്ടായിരുന്നു. ഇപ്പോള്‍ എന്റെ നാട് ഉള്‍പ്പടെ അറിയപ്പെടുന്നത് എന്റെ പേരിലാണ്. എന്തൊരു അവസ്ഥയാണെന്ന് നോക്കണേ'' എന്നാണ് കൈലാഷ് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ മോട്ടിവേഷനാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 'വാഴ്‌കൈ മാറും, ഒരു നാള്‍ നമ്മ വെട്രി പേസും!, ഇതൊക്കെ ആണ് ലൈഫ്, അല്ലെങ്കിലും നാട്ടുകാരോട് പോകാന്‍ പറ കൈലാഷ് ബ്രോ, ഇതാണ് റിയല്‍ മോട്ടിവേഷന്‍' എന്നിങ്ങനെയാണ് കമന്റുകള്‍.

അതേസമയം ചിലര്‍ കൈലാഷിനെ ട്രോളുകയും ചെയ്യുന്നുണ്ട്. 'നാട്ടുകാര് പറഞ്ഞതാണ് ശരിയെന്ന് പിന്നീടാണ് മനസ്സിലായത്, നാട്ടുക്കാര്‍ക്ക് തെറ്റിയില്ല, ദീര്‍ഘവീക്ഷണം ഉള്ള നാട്ടുകാര്‍ ആയിരുന്നു. പക്ഷേ വിധി മറ്റൊന്നായി പോയി, ഗള്‍ഫില്‍ പോയാല്‍ മതിയായിരുന്നു. മലയാള സിനിമയെങ്കിലും രക്ഷപ്പെട്ടേനെ, ഇനിയും ഗള്‍ഫില്‍ പോകാന്‍ സമയമുണ്ട്' എന്നിങ്ങനെയാണ് ചിലരുടെ പരിഹാസം.

Kailash gives a motivational speech about becoming an actor. many people discouraged him but now his village is known for him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം, വ്യാഴാഴ്ച വരെ ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ച കേസ്; കസ്റ്റഡിയിലായ വയനാട് സ്വദേശിനിയായ നഴ്സിനെ വിട്ടയച്ചു

ഡിഗ്രി മതി, 327 ഒഴിവുകൾ; വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി നേടാം

രണ്ട് നേരം പല്ലു തേച്ചിട്ടും ​വായ്നാറ്റം മാറുന്നില്ലേ? ഇത് ഒരു സൂചനയാകാം

നൂഡില്‍സ് കഴിച്ച് കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച സംഭവം; ആത്മഹത്യയെന്ന് പൊലീസ്