'അനിരുദ്ധിന്റെ വധു ബ്രോഡ്കാസ്റ്റിങ് മേഖലയില്‍ നിന്നാകും'; 13 വര്‍ഷം മുമ്പുള്ള പ്രവചനം; അമ്പരന്ന് ആരാധകര്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം നവംബര്‍ 21 നാണ് അനിരുദ്ധിന്റേയും കാവ്യ മാരന്റേയും വിവാഹം
Kavya Maran, Anirudh
Kavya Maran, Anirudh
Updated on: 
1 min read

സംഗീത സംവിധായകന്‍ അനിരുദ്ധും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും തമ്മിലുള്ള വിവാഹമാണ് ഇന്ന് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഇരുവരുടേയും വിവാഹത്തിയ്യതി പുറത്തു വന്നതോടെ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇതിനിടെ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചു കൊണ്ടൊരു വിഡിയോ വൈറലാവുകയാണ്.

അനിരുദ്ധിന്റെ പഴയൊരു അഭിമുഖമാണ് വൈറലാകുന്നത്. അഭിമുഖത്തില്‍ അനിരുദ്ധിന്റെ ഭാവി വധു ആരായിരിക്കും എന്ന് പ്രവചിക്കുന്നുണ്ട്. ഈ വിഡിയോയാണ് വൈറലാകുന്നത്. നടി നമിതയ്‌ക്കൊപ്പമാണ് അനിരുദ്ധ് അഭിമുഖത്തിനെത്തിയത്. ടാരോ കാര്‍ഡുകളിലൂടെയാണ് അനിരുദ്ധിന്റെ ഭാവി പ്രവചിക്കുന്നത്.

അനിരുദ്ധിന്റെ വിവാഹം എപ്പോഴായിരിക്കും എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ടാരോ കാര്‍ഡുകളിലൂടെ. അച്ഛന്‍ സമ്മതിക്കുന്ന പെണ്‍കുട്ടിയെയാകും അനിരുദ്ധ് വിവാഹം കഴിക്കുകയെന്നതായിരുന്നു ആദ്യ പ്രവചനം. അനിരുദ്ധിന്റേത് പ്രണയ വിവാഹമായിരിക്കും എന്നതായിരുന്നു രണ്ടാമത്തെ പ്രവചനം.

പിന്നാലെ വധു ഏത് മേഖലയില്‍ നിന്നുമായിരിക്കുമെന്ന് ചോദിക്കുമ്പോള്‍ സിനിമയില്‍ നിന്നായിരിക്കില്ലെന്നും ടെലികമ്യൂണിക്കേഷന്‍, ബ്രോഡ്കാസ്റ്റിങ് മേഖലയില്‍ നിന്നുമാകുമെന്നാണ് യുവതി പ്രവചിക്കുന്നത്. 13 വര്‍ഷം പഴക്കമുള്ള ഈ വിഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അന്ന് പ്രവചിച്ചത് പോലെ തന്നെ ഇന്ന് അനിരുദ്ധ് വിവാഹം കഴിക്കുകയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം നവംബര്‍ 21 നാണ് അനിരുദ്ധിന്റേയും കാവ്യ മാരന്റേയും വിവാഹം. ചെന്നൈയില്‍ വച്ചായിരിക്കും വിവാഹം നടക്കുക. തമിഴ്‌നാട് മുഖ്യമന്ത്ര വിജയ് അടക്കമുള്ള വിവാഹത്തിനെത്തും. വിജയ്‌യെ ക്ഷണിക്കാനെത്തിയ അനിരുദ്ധിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

Kavya Maran, Anirudh
'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'
Kavya Maran, Anirudh
വിജയ്‌യെ വിവാഹത്തിന് ക്ഷണിച്ച് അനിരുദ്ധ്; വൈറലായി ചിത്രങ്ങൾ
Kavya Maran, Anirudh
'സൂപ്പർ സ്റ്റാർ രജനി', ഐക്കണിക് ടൈറ്റിൽ കാർഡിന് പിന്നിലെ 'ദേവ' സം​ഗീതം; 'വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവു'മായി മലയാളി മനസിലും
Summary

13 years old video of predicting the wife of Anirudh gets viral as he gets married to Kavya Maran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com