

പണം താൻ ഇൻവെസ്റ്റ് ചെയ്യാറില്ലെന്നും സേവ് ചെയ്യുകയാണ് ചെയ്യുന്നതെന്നും നടി നിഖില വിമൽ. എഫ്ടിക്യു വിത്ത് രേഖാ മേനോൻ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നിഖില. "സേവിങ്സ് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ ഞാൻ വളരെ മോശമാണ്. പക്ഷേ ഞാനിപ്പോൾ ആൾക്കാരെ ഭയങ്കരമായി ഉപദേശിക്കാൻ തുടങ്ങി. ഞാൻ ഇൻവെസ്റ്റ് ചെയ്യില്ല, പക്ഷേ ഞാൻ സേവ് ചെയ്യും.
ഞാൻ പിശുക്കിയാണ്. പക്ഷേ ഇത് ഇരട്ടിയാക്കാൻ എനിക്കറിയില്ല. ഞാൻ ഓൾഡ് സ്കൂൾ ആണ്. ഉദാഹരണത്തിന്, ഒരഞ്ച് ലക്ഷം രൂപ നമ്മുടെ കയ്യിലുണ്ട്, ഈ അഞ്ച് ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്ത് 10 ലക്ഷം രൂപ ആക്കണമെന്ന് പറഞ്ഞാൽ എന്റെ അമ്മയ്ക്കും പേടിയാണ് എനിക്കും പേടിയാണ്. നമ്മൾ ഈ അഞ്ച് ലക്ഷം രൂപ കയ്യിൽ നിന്ന് പോകാതിരിക്കാൻ ശ്രമിക്കും.
ചാകുന്നത് വരെ ഈ അഞ്ച് ലക്ഷം രൂപയുമായി ചാകാം. അത് പത്തോ ഇരുപതോ ആയിട്ട് വേണ്ട. അത് പേടിയാണ്. ഞാൻ തന്നെ കൺസൾട്ടൻസിയെ വിളിക്കാറുണ്ട്. എന്നിട്ട് പറയും, നിങ്ങളെന്നെ സഹായിക്കൂ. ഞാൻ ഇൻവെസ്റ്റ് ചെയ്യാൻ റെഡിയാണ്. പക്ഷേ എന്നോട് നിങ്ങൾ അതിന്റെ സങ്കീർണതകളൊന്നും പറയരുത് എന്ന്. കാരണം എനിക്കത് പേടിയാണ്.
ചിലപ്പോൾ നഷ്ടം ഉണ്ടാകുമെന്ന് പറയുമ്പോൾ ഞാനത് ഇടില്ല. ഞാനങ്ങനെ വെറുതേ ഒരാൾക്ക് കാശ് കൊടുക്കുകയൊന്നുമില്ല. കിട്ടാനുള്ള കാശ് കിട്ടിയില്ലെങ്കിൽ ഞാനിങ്ങനെ പറഞ്ഞോണ്ട് ഇരിക്കും. ചാകുന്നത് വരെ ഞാൻ മനസമാധാനം കൊടുക്കില്ല. എത്ര നേരം ആണെന്ന് വച്ചാ നിങ്ങളോട് ഇരക്കുന്നത്. നിങ്ങൾക്ക് നാണമാകുന്നില്ലേ എന്നൊക്കെ ഞാൻ ചോദിക്കും.
നമ്മൾ സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്. ഇവർക്കാണെങ്കിൽ നമ്മളെക്കാളും അനുഭവം കൂടുതലായതു കൊണ്ട് കടുത്ത തൊലിക്കട്ടിയാണ്. നിങ്ങൾ മൈക്ക് ഓഫാക്കി പറഞ്ഞാൽ, ഞാനത് മൈക്കിൽ കൂടി പറയും. അപ്പോൾ അവർക്ക് നാണക്കേട് ആകും.
അങ്ങനെയാകുമ്പോൾ കുറേ പേർ എനിക്ക് കാശ് തരും. താൻ എന്താടോ എന്റെ കാശ് തരാഞ്ഞത് എന്നൊന്നും ഞാൻ പറയില്ല. പക്ഷേ പറയാൻ പാടില്ലാത്ത ഒരു സ്ഥലത്ത് പോയിട്ട് ഞാനത് പറയും".- നിഖില വിമൽ പറഞ്ഞു.
കൂടുതല് സിനിമ വാര്ത്തകള്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates