ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നടി കാജല്‍ അഗര്‍വാള്‍ അമ്മയാകാന്‍ ഒരുങ്ങുന്നു, പുതുവര്‍ഷത്തില്‍ സന്തോഷവാര്‍ത്തയുമായി ഗൗതം 

പുതുവര്‍ഷാശംസകള്‍ അറിയിച്ചുകൊണ്ട് ഗൗതം തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. പുതുവര്‍ഷത്തില്‍ സന്തോഷവാര്‍ത്തയുമായാണ് കാജലും ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവും എത്തെുന്നത്. അമ്മയാവാന്‍ ഒരുങ്ങുകയാണ് കാജല്‍ അഗര്‍വാള്‍. പുതുവര്‍ഷാശംസകള്‍ അറിയിച്ചുകൊണ്ട് ഗൗതം തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. 

ഇമോജിയിലൂടെ പ്രഖ്യാപനം

2022 നെ നോക്കിയിരിക്കുകയാണ് എന്ന അടിക്കുറിപ്പിലാണ് കാജലിന്റെ ചിത്രം ഗൗതം പങ്കുവച്ചത്. അതിനൊപ്പം ചേര്‍ത്തിരിക്കുന്ന ഗര്‍ഭിണിയുടെ ഇമോജിയിലൂടെയാണ് താരം അമ്മയാവാന്‍ ഒരുങ്ങുകയാണെന്ന സൂചന നല്‍കിയത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്. അതിനു പിന്നാലെ കാജല്‍ പങ്കുവച്ച ചിത്രത്തിലും താരത്തിന്റെ ബേബി ബംബ് വ്യക്തമാണ്. 

ദുല്‍ഖര്‍ ചിത്രത്തില്‍ നായിക

2020ല്‍ ഒക്ടോബറിലാണ് വ്യവസായി ഗൗതം കിച്‌ലുവും കാജലും വിവാഹിതരായത്. ഇപ്പോള്‍ ഇരുവരും ന്യൂ ഇയര്‍ ആഘോഷത്തിലാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഹേ സിനാമികയാണ് കാജലിന്റെ പുതിയ ചിത്രം. ഫെബ്രുവരി 25നാണ് ചിത്രം തിയറ്ററില്‍ എത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT