നൈസയും കാജോളും/ചിത്രം: ഫേസ്ബുക്ക് 
Entertainment

അമ്മയുടെ പാട്ടുകള്‍ക്ക് ചുവടുവച്ച് നൈസ; കാജോൾ-അജയ് താരപുത്രിയുടെ നൃത്തം വൈറല്‍, വിഡിയോ 

നൈസ സഹപാഠികള്‍ക്കൊപ്പം സ്‌കൂളില്‍ അവതരിപ്പിച്ച നൃത്തത്തിന്റെ വിഡിയോയാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരദമ്പതിമാരായ അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും മകള്‍ നൈസയുടെ നൃത്തവിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സിംഗപൂരില്‍ പഠിക്കുന്ന നൈസ സഹപാഠികള്‍ക്കൊപ്പം സ്‌കൂളില്‍ അവതരിപ്പിച്ച നൃത്തത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബോളിവുഡ് ഗാനങ്ങള്‍ക്കാണ് നെസയും സംഘവും ചുവടുവയ്ക്കുന്നത്. 

ഒരേ വസ്ത്രം ധരിച്ച് സ്‌റ്റേജിലെത്തിയ നൈസയും സുഹൃത്തുക്കളും അമ്മയുടെ തന്നെ സിനിമയായ കഭി ഖുഷി കഭി ഗമ്മിലെ ബോലെ ചൂടിയ എന്ന ഗാനത്തിനാണ് ആദ്യം നൃത്തം ചെയ്തത്. പിന്നീട് മൈ നെയിം ഈസ് ഖാനിലെ തേരെ സജ്ദ, നൈന എന്നീ ഗാനങ്ങള്‍ക്കും ചുവടുവച്ചു. ജബ് വീ മെറ്റിലെ നഗാഡ എന്ന ഗാനത്തോടെയാണ് ഇവര്‍ നൃത്തം അവസാനിപ്പിച്ചത്. 

കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് നാട്ടില്‍ തിരിച്ചെത്തിയിരുന്ന നൈസ കഴിഞ്ഞ സെപ്തംബറിലാണ് സിംഗപൂരിലേക്ക് മടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!