Kajol ഫയല്‍
Entertainment

'വിവാഹത്തിന് എക്‌സ്പയറി ഡേറ്റ് വേണം, ഏറെകാലം കഷ്ടപ്പെടേണ്ടി വരില്ല'; അഭിപ്രായം പറഞ്ഞ് എയറിലായി കജോള്‍

ജീവിതം ഓക്കെയല്ലെന്ന് തോന്നുന്നുവെങ്കില്‍ ഡിവോഴ്‌സ് ചെയ്യാനും ചിലര്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കജോള്‍. സിനിമാ കുടുംബത്തില്‍ നിന്നും വന്ന് ബോളിവുഡിലെ വലിയ താരമായി മാറിയ നടി. വിവാഹത്തെക്കുറിച്ചുള്ള കജോളിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ട്വിങ്കിള്‍ ഖന്നയോടൊപ്പം അവതാരകയായി എത്തുന്ന ടു മച്ച് വിത്ത് കജോള്‍ ആന്റ് ട്വിങ്കിള്‍ എന്ന ഷോയില്‍ കജോള്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

കൃതി സനോണും വിക്കി കൗശലും അതിഥികളായി എപ്പിസോഡില്‍ നിന്നുള്ളതാണ് വിഡിയോ. പരിപാടിക്കിടെ വിവാഹങ്ങള്‍ക്ക് ഒരു എക്‌സ്പയറി ഡേറ്റും പുതുക്കാനുള്ള ഓപ്ഷനും വേണമോ എന്ന ചോദ്യം ഉയര്‍ന്നു വരികയായിരുന്നു. കൃതിയും വിക്കിയും ട്വിങ്കിളും അങ്ങനൊരു ആവശ്യമില്ലെന്ന് പറഞ്ഞുവെങ്കില്‍ കജോളിന്റെ അഭിപ്രായം വിഭിന്നമായിരുന്നു.

'കല്യാണമാണ്, വാഷിങ് മെഷീന്‍ അല്ല' എന്നാണ് ട്വിങ്കിള്‍ പറഞ്ഞത്. പക്ഷെ കജോള്‍ എതിര്‍ത്തു. ''തീര്‍ച്ചയായും വേണം. ശരിയായ വ്യക്തിയെ, ശരിയായ സമയത്താണ് കല്യാണം കഴിക്കുന്നത് എന്നതില്‍ എന്ത് ഗ്യാരണ്ടിയാണുള്ളത്. പുതുക്കാനുള്ള ഓപ്ഷന്‍ ന്യായമാണ്. ഒരു എക്‌സ്പയറി ഡേറ്റ് ഉണ്ടെങ്കില്‍ ആര്‍ക്കും അധികകാലം ബുദ്ധിമുട്ടേണ്ടി വരില്ല'' എന്നായിരുന്നു കജോളിന്റെ മറുപടി.

കജോളിന്റെ വാക്കുകള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. തന്റെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാകാം കജോള്‍ അങ്ങനെ പറഞ്ഞതെന്നാണ് ചിലര്‍ പ്രതികരിക്കുന്നത്. ജീവിതം ഓക്കെയല്ലെന്ന് തോന്നുന്നുവെങ്കില്‍ ഡിവോഴ്‌സ് ചെയ്യാനും ചിലര്‍ നിര്‍ദ്ദേശിക്കുന്നു. അതേസമയം കജോളിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരുണ്ട്. നടന്‍ അജയ് ദേവ്ഗണ്‍ ആണ് കജോളിന്റെ ഭര്‍ത്താവ്.

നേരത്തെ വിവാഹേതര ബന്ധത്തെ ന്യായീകരിച്ചും കജോളും ട്വിങ്കിളും വിവാദത്തിലായിരുന്നു. 9-5 ജോലി ചെയ്യുന്നവരേക്കാള്‍ കഷ്ടപ്പെടുന്നത് അഭിനേതാക്കള്‍ ആണെന്ന കജോളിന്റെ പരാമര്‍ശവും ഷോയെ വിവാദത്തില്‍ ചെന്നു ചാടിച്ചിരുന്നു.

Kajol lands in trouble for her statement marriages should have an expiry date. faces the wrath of social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്ര കാലമായി?'; പിഎം ശ്രീ ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

കെകെആറിനെ പരിശീലിപ്പിക്കാൻ വാട്‌സനും! ഇതിഹാസ ഓള്‍ റൗണ്ടര്‍ ടീമിൽ

പെട്ടെന്ന് ഇതെന്തുപറ്റി? കമല്‍-രജനി ചിത്രത്തില്‍ നിന്നും സുന്ദര്‍ സി പിന്മാറി; സംവിധായകനാകാന്‍ ഇനിയാര്?

മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതിന് തൊഴില്‍ നിഷേധം; ഐഎന്‍ടിയുസി വിലക്കിയ മുള്ളന്‍കൊല്ലിയിലെ രാജനും സഹപ്രവര്‍ത്തകരും സിഐടിയുവില്‍

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, കാറിന്റെ പിന്‍സീറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ ബാഗ്

SCROLL FOR NEXT