Kalabhavan Navas family ഫെയ്സ്ബുക്ക്
Entertainment

എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് ഉമ്മിച്ചി പറഞ്ഞിരുന്നു; വാപ്പിച്ചിക്ക് ഒരു നെഞ്ചു വേദനയും വന്നിട്ടില്ല; നവാസിന്റെ മകന്‍ പറയുന്നു

അവസാന സമയത്തും വാപ്പിച്ചി ഉമ്മിച്ചിയെ വിളിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തീര്‍ത്തും അപ്രതീക്ഷിതമായാണ് നടന്‍ കലാഭവന്‍ നവാസിനെ തേടി മരണമെത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് താരം മരണപ്പെടുന്നത്. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങിനിടെ വീട്ടിലേക്ക് തിരികെ പോകാനായി ഹോട്ടല്‍ മുറിയിലെത്തിയതിന് പിന്നാലെയാണ് താരത്തിന് ഹൃദയാഘാതമുണ്ടാകുന്നതും മരണപ്പെടുന്നത്.

നവാസും ഭാര്യ രഹ്നയും, സഹോദരന്‍ നിയാസ് ബക്കറുമെല്ലാം മലയാളികള്‍ക്ക് സുപരിചിതരാണ്. അതുകൊണ്ട് തന്നെ നവാസിന്റെ മരണം മലയാളികള്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇപ്പോഴിതാ നവാസിന്റെ അവസാന സിനിമയായ പ്രകമ്പനത്തെക്കുറിച്ചും അദ്ദേഹത്തിന്റെ വേര്‍പാടിനെക്കുറിച്ചുമൊക്കെ എഴുതുകയാണ് മകന്‍. ആ വാക്കുകളിലേക്ക്:

പ്രകമ്പനത്തിന്റെ സംവിധായകന്‍ വിജേഷേട്ടന്റെ കൂടെ വാപ്പിച്ചിയുടെ പ്രകമ്പനത്തിന്റെ കുറച്ചു ഭാഗങ്ങള്‍ കാണാന്‍ പോയി. നന്നായി വന്നിട്ടുണ്ട്. സ്‌ക്രീനില്‍ വാപ്പിച്ചിയെ കണ്ടപ്പോള്‍ എനിക്കും റിദുവിനും വല്ലാത്തൊരു അനുഭൂതിയായിരുന്നു പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. വാപ്പിച്ചി ആ സെറ്റില്‍ വളരെ ഹാപ്പി ആയിരുന്നു എന്നു ഉമ്മിച്ചി പറഞ്ഞ് ഞങ്ങള്‍ക്കറിയാമായിരുന്നു. അവിടെ നടന്ന എല്ലാകാര്യങ്ങളും ഉമ്മിച്ചിയോട് വാപ്പിച്ചി ഷെയര്‍ ചെയ്തിട്ടുണ്ട്. വാപ്പിച്ചിക്ക് ഒരു നെഞ്ചു വേദനയും വന്നിട്ടില്ല.

എപ്പോഴെങ്കിലും ഉമ്മിച്ചിയില്‍ നിന്ന് എല്ലാവര്‍ക്കും അത് മനസ്സിലാവും. അവസാന സമയത്തും വാപ്പിച്ചി ഉമ്മിച്ചിയെ വിളിച്ചിട്ടുണ്ട്. അപ്പോഴും വാപ്പിച്ചി വളരെ സന്തോഷത്തോടെയും ആരോഗ്യത്തോടെയുമാണ് സംസാരിച്ചത്. ഉമ്മിച്ചിയോട് വാപ്പിച്ചിയും ഞങ്ങളും ഒന്നും മറച്ചു വയ്ക്കാറില്ല കാരണം ഞങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും വീട്ടിലിരിക്കുന്ന ഉമ്മച്ചിക്ക് അത് അറിയാന്‍ പറ്റും.

എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് ഉമ്മിച്ചി വാപ്പിച്ചിയോടും ഞങ്ങളോടും ഓര്‍മ്മപ്പെടുത്തിയിരുന്നു. പക്ഷെ അവസാന നിമിഷം വരെ വാപ്പിച്ചി വളരെ എനര്‍ജെറ്റിക് ആയിരുന്നു. ചെറിയ വേദനയെങ്കിലും വന്നിരുന്നെങ്കില്‍ ഉമ്മച്ചിയും വാപ്പിച്ചിയും ഹോസ്പിറ്റലില്‍ എത്തുമായിരുന്നു, ഷുഗര്‍ ഇല്ലാതിരിന്നിട്ടു പോലും വാപ്പിച്ചിക്ക് നെഞ്ചു വേദന വന്നിട്ടില്ല.

പ്രകമ്പനത്തില്‍ എല്ലാവരേയും വാപ്പിച്ചിയിലൂടെ ഉമ്മിച്ചിക്ക് അറിയാമായിരുന്നു. പക്ഷെ വാപ്പിച്ചി പോയതിനു ശേഷം അവരെപ്പറ്റി വാപ്പിച്ചി എന്താണോ ഉമ്മിച്ചിയോട് ഷെയര്‍ ചെയ്തത് അത് അവര്‍ തെളിയിച്ചു. അവര്‍ ഞങ്ങളോട് കാണിച്ച സ്‌നേഹത്തിനും സഹകരണത്തിനും നന്ദി,

വിജേഷേട്ടനും ശ്രീജിത്തേട്ടനും. വാപ്പ പോയ അന്നു മുതല്‍ ഇന്ന് വരെ വിജേഷേട്ടന്‍ ഞങ്ങളോട് കാണിച്ച സ്‌നേഹത്തിന് ഒരായിരം നന്ദി. ഈ മൂവി കേരളത്തിലൊരു പ്രകമ്പനമാകട്ടെ.

Kalabhavan navas' son pens an heartfelt note about late father. recalls how Rahna felt something bad is going to happen.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

SCROLL FOR NEXT