ആമിയും നിരഞ്ജനും ഡെന്നീസും ഉടനെ എത്തും; 'സമ്മർ ഇൻ ബത്‍ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക്

1998 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മലയാള സിനിമയുടെ ഇമോഷണല്‍ എവര്‍ഗ്രീന്‍ ക്ലാസിക്കാണ്.
 Summer in Bethlehem
Summer in Bethlehemഫെയ്സ്ബുക്ക്
Updated on
1 min read

റിപ്പീറ്റ് വാല്യു പടങ്ങളിൽ മുൻനിരയിൽ തന്നെയുള്ള ചിത്രമാണ് സിബി മലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബത്‍ലഹേം. 27 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും റീ റിലീസിനൊരുങ്ങുകയാണ്. "ഓർമ്മകൾ പുതുക്കി, വികാരങ്ങൾ പുനർനിർവചിക്കപ്പെട്ടു! തലമുറകൾ ആഘോഷിക്കുന്ന ഒരു കാലാതീതമായ ക്ലാസിക്!സമ്മർ ഇൻ ബെത്‌ലഹേമിന്റെ 4K റീമാസ്റ്റർ ചെയ്ത പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ! ഉടൻ തന്നെ തിയറ്ററുകളിൽ എത്തുന്നു... കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക!"- എന്നാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്.

1998 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മലയാള സിനിമയുടെ ഇമോഷണല്‍ എവര്‍ഗ്രീന്‍ ക്ലാസിക്കാണ്. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കര്‍ ആണ് ചിത്രം നിര്‍മിച്ചത്. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു.

4K ദൃശ്യ നിലവാരത്തിലും അത്യാധുനിക ശബ്ദവിന്യാത്തിലുമാണ് റീ- റിലീസ്. കോക്കേഴ്‌സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് ബാനറുകളുമായി സഹകരിച്ച് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. 'ദേവദൂതന്‍', 'ഛോട്ടാ മുംബൈ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തില്‍ റീമാസ്റ്റര്‍ ചെയ്യുന്നത്.

 Summer in Bethlehem
'ഇന്ദിരാഗാന്ധിയുടെ പ്രണയവും മനസ്സിനക്കരെയിലെ ഷീലയും'; ആ രംഗത്തിന്റെ പിറവിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. സഞ്ജീവ് ശങ്കര്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തില്‍ മുഴങ്ങുന്നതാണ്. കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത, എംജി ശ്രീകുമാര്‍, ശ്രീനിവാസ്, ബിജു നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എം. രഞ്ജിത്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാര്‍, കലാസംവിധാനം: ബോബന്‍,

 Summer in Bethlehem
'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

കോസ്റ്റ്യൂംസ്: സതീശന്‍ എസ്.ബി, മേക്കപ്പ്: സി വി സുദേവന്‍, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്‌മോസ് മിക്‌സ്: ഹരിനാരായണന്‍, കളറിസ്റ്റ്: ഷാന്‍ ആഷിഫ്, ഡിസ്ട്രിബ്യൂഷന്‍: കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പ്രൊജക്ട് മാനേജ്‌മെന്റ്: ജിബിന്‍ ജോയ് വാഴപ്പിള്ളി, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാര്‍ക്കറ്റിങ്: ഹൈപ്പ്, പിആര്‍ഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: എം.കെ. മോഹനന്‍ (മോമി), പബ്ലിസിറ്റി ഡിസൈന്‍സ്: അര്‍ജുന്‍ മുരളി, സൂരജ് സൂരന്‍.

Summary

Cinema News: Summer in Bethlehem re release poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com