'ഇന്ദിരാഗാന്ധിയുടെ പ്രണയവും മനസ്സിനക്കരെയിലെ ഷീലയും'; ആ രംഗത്തിന്റെ പിറവിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

ഇന്ദിരാഗാന്ധിയോട് ഫ്രാന്‍സുകാര്‍ക്ക് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല
Indira Gandhi and Sheela from Manasinakkare
Indira Gandhi and Sheela from Manasinakkareഫയല്‍
Updated on
1 min read

യഥാര്‍ത്ഥ ജീവിതത്തിലെ സംഭവങ്ങള്‍ സിനിമയ്ക്ക് പ്രചോദനമാകുന്നത് പതിവാണ്. തന്റേയും താന്‍ കേട്ടും കണ്ടുമറിഞ്ഞതുമായ അനുഭവങ്ങള്‍ സിനിമയില്‍ ഉപയോഗിക്കുന്നതില്‍ മിടുക്കനാണ് സത്യന്‍ അന്തിക്കാട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് എന്നും മനുഷ്യരുമായി ചേര്‍ന്നു നില്‍ക്കുന്നൊരു ആത്മാവുണ്ടാകും.

Indira Gandhi and Sheela from Manasinakkare
'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദനന്‍

ജയറാം, ഷീല, ഇന്നസെന്റ് നയന്‍താര തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രമായിരുന്നു മനസ്സിനക്കരെ. ചിത്രത്തിലെ ഷീലയുടേയും ജയറാമിന്റേയും കോമ്പോ വലിയ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലൊരു ഒരു രംഗത്തിന് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതവുമായി ബന്ധമുണ്ട്. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് ആ കഥ പറയുന്നുണ്ട്.

Indira Gandhi and Sheela from Manasinakkare
'ലാലേട്ടന് ഒപ്പം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല' അച്ഛനോളം എത്താൻ വൻ കുതിച്ചുചാട്ടമാണ് അപ്പു നടത്തിയിരിക്കുന്നത്'

''മനസ്സിനക്കരെ എന്ന സിനിമയില്‍ ജയറാമിന്റെ കഥാപാത്രം ഷീലയുടെ കൊച്ചുത്രേസ്യയെ വാകത്താനത്തേക്ക് കൊണ്ടു പോകുന്നുണ്ട്. അവിടെ ഒരു പള്ളിയുടെ പടിക്കെട്ടില്‍ നിന്നു കൊണ്ട് ഷീല ചേച്ചി ഈ പടിക്കെട്ടില്‍ വച്ചാണ് ഒരു കുര്‍ബാന കഴിഞ്ഞ് വരുമ്പോള്‍ മാത്തുക്കുട്ടിച്ചായന്‍ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത് എന്ന് ഓര്‍ക്കുന്നുണ്ട്. എത്രയോ വര്‍ഷങ്ങള്‍ മുമ്പ്, 1983 ലോ മറ്റോ ഞാന്‍ ഫ്രാന്‍സില്‍ പോയിരുന്നു. അവിടെ ലൊക്കേഷന്‍ നോക്കി നടക്കുമ്പോള്‍ പാരീസ് ചര്‍ച്ചിന് മുമ്പിലെത്തി. അപ്പോള്‍ ഞങ്ങളുടെ സ്‌പോണ്‍സര്‍ ഒരു കഥ പറഞ്ഞു'' സത്യന്‍ അന്തിക്കാട് പറയുന്നു.

''പണ്ട്, ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ ശേഷം ആദ്യമായി വന്നപ്പോള്‍ നടന്ന മീറ്റിങ് ഇവിടെ വച്ചായിരുന്നു. ഇന്ദിരാഗാന്ധിയോട് ഫ്രാന്‍സുകാര്‍ക്ക് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. പക്ഷെ ഇവിടെ വച്ച് നടത്തിയ ഒറ്റ പ്രസംഗത്തിലൂടെ ഫ്രാന്‍സുകാര്‍ അവരുടെ ആരാധകരായിമാറി. എന്താണെന്ന് ഞാന്‍ ചോദിച്ചു''.

''അവര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്ക് പാരീസ് നഗരം മറക്കാനാകില്ല. നഗരത്തിലെ ഈ പള്ളിയും. ഈ പള്ളിയിലെ ആ പടിക്കെട്ടുകളും. പണ്ട് നെഹ്‌റുവിനൊപ്പം പാരീസില്‍ വന്നിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസുകാരുടെ സംഘത്തില്‍ ഫിറോസ് ഗാന്ധിയുമുണ്ടായിരുന്നു. ഈ പടിക്കെട്ടില്‍ വച്ചിട്ടാണ് ഫിറോസ് ആദ്യമായി എന്നോട് പ്രണയം പറയുന്നത്.'' സത്യന്‍ അന്തിക്കാട് പറയുന്നു.

അന്ന് പറഞ്ഞ ആ കഥയാണത്. വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സിനക്കരെ ചെയ്യുമ്പോള്‍ കൊച്ചുത്രേസ്യയ്ക്ക് മാത്തുക്കുട്ടിച്ചായന്‍ ആദ്യമായി പ്രണയം പറഞ്ഞത് അതുപോലെ പടിക്കെട്ടില്‍ വച്ചായിരുന്നു എന്ന് പറഞ്ഞുകൂടേ എന്ന് തോന്നി. നമ്മള്‍ ആര്‍ജിച്ച അറിവുകളും, എവിടുന്നോ കിട്ടിയ ഓര്‍മകളും സിനിമയിലേക്ക് ഉപയോഗിക്കുമ്പോള്‍ അത് രസകരമായ സീനുകളായി മാറുമെന്നും അദ്ദേഹം പറയുന്നു.

Summary

Sathyan Anthikad recalls how Indira Gandhi's real life love story inspired him to create famous scene of Sheela from Manasinakkare.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com