വാക്സിൻ സ്വീകരിക്കുന്ന കാളിദാസും മാളവികയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

കോവിഡ് വാക്സിൻ സ്വീകരിച്ച് കാളിദാസും മാളവികയും; വിഡിയോ

വാക്സിൻ സ്വീകരിക്കുന്നതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ കാളിദാസ് ജയറാം. സഹോദരി മാളവികയ്ക്കൊപ്പമെത്തിയാണ് താരം വാക്സിൻ സ്വീകരിച്ചത്. വാക്സിന്റെ ആദ്യ ഡോസ് കുത്തിവയ്പ്പാണ് ഇരുവരും എടുത്തത്. വാക്സിൻ സ്വീകരിക്കുന്നതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വാക്സിനേറ്റഡ് എന്ന കാപ്ഷനോടെയാണ് വിഡിയോ.

കുത്തിവയ്പ്പെടുക്കാനുള്ള താരത്തിന്റെ പേടി വ്യക്തമാക്കുന്നതാണ് വിഡിയോ. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. വാക്സിൻ കുത്തിവയ്പ്പെടുക്കുന്നതിന്റെ ചിത്രം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായിട്ടാണ് മാളവിക പോസ്റ്റ് ചെയ്തത്. ആരോ​ഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രം.

മലയാളത്തിലും തമിഴിലും നിറഞ്ഞു നിൽക്കുകയാണ് കാളിദാസ്. തമിഴിൽ ഇറങ്ങിയ പാവകഥൈകൾ ആയിരുന്നു കാളിദാസിന്റെ അവസാന ചിത്രം. ചിത്രത്തിലെ സത്താർ എന്ന കഥാപാത്രം മികച്ച കയ്യടി നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ