മലയാള സിനിമയിലെ ജനപ്രീയ നായകനാണ് ജയറാം. ഒരുകാലത്ത് ജയറാം സിനിമകള്‍ക്ക് കുടുംബ പ്രേക്ഷകര്‍ കണ്ണും പൂട്ടി ടിക്കറ്റെടുക്കുമായിരുന്നു. ഇന്നും ടിവിയില്‍ നിറഞ്ഞോടുന്നവയാണ് മിക്ക ജയറാം സിനിമകളും. കോമഡിയും റൊമാന്‍സും ഫാമിലി ഡ്രാമയുമൊക്കെയായി പ്രേക്ഷകരെ രസിപ്പിക്കുന്നവയായിരുന്നു ആ സിനിമകള്‍. മലയാള സിനിമയിലെ മധ്യവര്‍ഗ മലയാളിയുടെ പ്രതിനിധിയായിരുന്നു ജയറാം. അതുകൊണ്ട് തന്നെ ജയറാമിനോടും അദ്ദേഹത്തിന്റെ സിനിമകളോടും മലയാളികള്‍ക്കൊരു പ്രത്യേക ഇഷ്ടമുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ജയറാം. മലയാളത്തില്‍ പരാജയങ്ങള്‍ തുടര്‍ച്ചയായപ്പോഴാണ് അദ്ദേഹം തമിഴിലും തെലുങ്കിലും സജീവമാകുന്നത്. പിന്നീട് എബ്രാഹം ഓസ് ലറിലൂടെ മലയാളത്തിലേക്ക് ശക്തമായി തിരികെ വന്നു. എങ്കിലും പിന്നീട് മലയാളത്തില്‍ അഭിനയിച്ചിരുന്നില്ല. തെലുങ്കിലും തമിഴിലും കന്നഡയിലുമെല്ലാം സജീവമാവുകയായിരുന്നു താരം പിന്നീട്.
മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറച്ച് സംസാരിക്കുകയാണ് ജയറാം. മാതൃഭൂമിയുടെ ക ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് ജയറാം ഇടവേളയെക്കുറിച്ച് സംസാരിച്ചത്. ഒപ്പം മകന്‍ കാളിദാസ് ജയറാമുമുണ്ടായിരുന്നു. എന്തുകൊണ്ട് മറ്റ് ഭാഷകളില്‍ കൂടുതല്‍ അഭിനയിക്കുന്നുവെന്ന് പറയുന്ന ജയറാമിനെ കാളി ട്രോളുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
''2019 ന് ശേഷം രണ്ട് മലയാള സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയും മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്‌ലര്‍ എന്ന സിനിമയും. എന്തുകൊണ്ടാണ് മലയാളത്തില്‍ സിനിമകള്‍ ചെയ്യാതെ മറ്റ് ഭാഷകളില്‍ പോയി ചെറിയ വേഷങ്ങള്‍ ചെയ്യുന്നു എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്.'' എന്ന് ജയറാം പറയുമ്പോള്‍ നല്ല പൈസ കിട്ടുന്നുണ്ട് എന്നായിരുന്നു കാളിദാസിന്റെ ട്രോള്‍. മകന്റെ ട്രോളിനെ ചിരിച്ചു തള്ളിയ ജയറാം തന്റെ ഇടവേളയുടെ കാരണവും ഇപ്പോള്‍ തിരിച്ചുവരാനിടയാക്കിയ സിനിമയേയും കുറിച്ച് സംസാരിക്കുന്നുണ്ട്.
''എന്നെ തേടി ഞാന്‍ മനസില്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള, പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് പോലൊരു ജയറാം സിനിമ വന്നില്ല. അതുകൊണ്ടാണ് തെരഞ്ഞെടുക്കാതിരുന്നതും. എന്നെ സംബന്ധിച്ചിടത്തോളം കുറച്ചൊരു ഇടവേളയ്ക്ക ശേഷം എന്നെ തേടി വന്നതില്‍ ആളുകള്‍ മോശം എന്ന് പറയില്ല, ജയറാമിന്റെ സിനിമ എന്ന് ആളുകള്‍ പറയുമെന്ന് തോന്നുന്ന സിനിമയാണ് ആശകള്‍ ആയിരം. അതിനാലാണ് ജൂഡ് വന്ന് കഥ പറഞ്ഞപ്പോള്‍ തെരഞ്ഞെടുത്തതും. ഫെബ്രുവരി ആറാം തിയ്യതി തിയേറ്ററിലെത്തും. പ്രേക്ഷകരോട് എനിക്ക് ധൈര്യമായി നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയാകുമെന്ന് പറയാന്‍ സാധിക്കുന്ന സിനിമയാണ്.'' എന്നാണ് ജയറാം പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates