കാളിദാസും തരിണിയും/ ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'നിന്നെ നാണം കെടുത്തുന്നതൊന്നും പറയുന്നില്ല'; കാളിദാസിന് പിറന്നാൾ ആശംസകളുമായി കാമുകി; മറുപടി ഇങ്ങനെ

കാളിദാസിനൊപ്പമുള്ള ചിത്രങ്ങളും ഒന്നിച്ചുള്ള മനോ​ഹര നിമിഷങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

യുവതാരം കാളിദാസ് ജയറാമിന്റെ പിറന്നാളായിരുന്നു ഇന്നലെ. അച്ഛനും അമ്മയും സഹോദരിയും ഉൾപ്പടെ നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് കാളിദാസിന്റെ കാമുകി തരിണി കലിംഗരായർ പങ്കുവച്ച കുറിപ്പാണ്. 

‘‘നിന്നെ നാണം കെടുത്തുന്നത് എന്തെങ്കിലും എഴുതാൻ തുടങ്ങുകയായിരുന്നു. പിന്നെ ഞാൻ ഓർത്തു, ഈ പ്രത്യേക ദിവസം നിന്നോട് കുറച്ച് നന്നായി പെരുമാറാമെന്നു വിചാരിക്കുന്നു. ഹാപ്പി ബർത്ഡേ കണ്ണാ. നീ എനിക്ക് അമൂല്യമാണ്. എല്ലാത്തിനും നന്ദി.’’– എന്നായിരുന്നു തരിണി കുറിച്ചു. കാളിദാസിനൊപ്പമുള്ള ചിത്രങ്ങളും ഒന്നിച്ചുള്ള മനോ​ഹര നിമിഷങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ്. 

പോസ്റ്റിനു താഴെ ഹൃദ്യമായ മറുപടിയുമായി കാളിദാസും എത്തി. എന്റെ ഉലകം എന്നായിരുന്നു കാളിദാസ് കുറിച്ചത്. കഴിഞ്ഞ ദിവസമാണ് തരിണിയുടെ ഒരു വിഡിയോ കാളിദാസ് പങ്കുവച്ചത്. തരിണിയെ പേടിപ്പിക്കുന്നതായിരുന്നു വിഡിയോയിൽ. ഇത് ഏറെ ശ്രദ്ധ നേടിയിരുന്നു. 

കാളിദാസിന്റെ ചെറുപ്പകാലത്തെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ജയറാമും പാർവതിയും ആശംസകളറിയിച്ചത്. എത്ര വർഷം കഴിഞ്ഞാലും നീ എന്റെ കുഞ്ഞായിരിക്കും എന്നാണ് പാർവതി കുറിച്ചത്. പലപ്രായത്തിലുള്ള ചിത്രങ്ങൾക്കൊപ്പമാണ് സഹോദരി മാളവിക പിറന്നാൾ ആശംസകൾ പങ്കുവച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT