ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

കുടുംബ ചിത്രത്തിൽ കാളിദാസിനൊപ്പമുള്ള സുന്ദരി ആര്? തിരഞ്ഞ് ആരാധകർ, ആൾ ഇവിടെയുണ്ട്

കാളിദാസ് ചേർത്തു പിടിച്ചിരിക്കുന്ന സുന്ദരി ആരാണെന്ന് തിരക്കിക്കൊണ്ട് നിരവധി കമന്റുകളും എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ണം ആശംസിച്ചുകൊണ്ട് നടൻ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രം വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചിത്രത്തിലെ ഒരു പെൺകുട്ടിയുടെ സാന്നിധ്യമാണ് ചർച്ചകൾക്ക് കാരണമായത്. ജയറാമിനും പാർവതിക്കും സഹോദരി മാളവികയ്ക്കുമൊപ്പം മറ്റൊരു സുന്ദരി പെൺകുട്ടി കൂടി കുടുംബചിത്രത്തിലുണ്ടായിരുന്നു. കാളിദാസ് ചേർത്തു പിടിച്ചിരിക്കുന്ന സുന്ദരി ആരാണെന്ന് തിരക്കിക്കൊണ്ട് നിരവധി കമന്റുകളും എത്തി. 

ഫാഷൻ മോഡൽ തരിണി കലിംഗരായരാണ് ജയറാമിന്റെ കുടുംബചിത്രത്തിൽ ഇടം നേടിയത്. 2021 മിസ് യൂണിവേഴ്സ് ഇന്ത്യയിലെ മൂന്നാം റണ്ണറപ്പ് കൂടിയായിരുന്നു. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയായ തരിണിയും കാളി​ദാസം അടുത്ത സുഹൃത്തുക്കളാണ്. കാളിദാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ തരിണിയും സ്വന്തം പേജിൽ പങ്കുവച്ചിട്ടുണ്ട്. 

ചെന്നൈയിലായിരുന്നു ജയറാമിന്റേയും കുടുംബത്തിന്റേയും ഓണാഘോഷം. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളാണ് ആഘോഷദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. ഇതാദ്യമായാണ് കുടുംബാംഗമല്ലാത്ത ഒരാൾ കാളിദാസിനൊപ്പം കുടുംബചിത്രത്തിൽ ഇടം നേടുന്നത്.  പാ രഞ്ജിത്തിന്റെ നച്ചത്തിരം നഗർഗിരത് ആണ് കാളിദാസിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT