കള്ളം ഫസ്റ്റ് ലുക്ക് 
Entertainment

ഇത് കുട്ടി പുലിമുരുകനല്ലേ? ശ്രദ്ധനേടി കള്ളം ഫസ്റ്റ് ലുക്ക്

ആദിൽ ഇബ്രാഹിം, നന്ദനാ രാജൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്യുന്ന കള്ളം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ആദിൽ ഇബ്രാഹിം, നന്ദനാ രാജൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുലിമുരുകനിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച് കയ്യടി നേടിയ അജാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് കള്ളം. കുറ്റാന്വേഷണ ജേർണലിസ്റ്റുകൾ ആയിട്ടാണ് ആദിലും നന്ദനയും എത്തുന്നത്. ഇവരെ കൂടാതെ പ്രശസ്ത സംവിധായകനായ ജിയോ ബേബി, കൈലാഷ്, ഷഹീൻ സിദ്ധിക്ക്, ദേവി കൃഷ്ണകുമാർ, സവിത ഭാസ്കർ, അഖിൽ പ്രഭാകർ,ആൻ മരിയ, അനീറ്റ ജോഷി, ശോഭ പരവൂർ, ആശാദേവി, ശാന്തി മാധവി, ലക്ഷ്മി ദേവൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രശസ്ത നടനും സംവിധായകനും എഴുത്തുകാരനുമായ പി ശ്രീകുമാറിന്റെ മകൾ ദേവി കൃഷ്ണകുമാർ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കള്ളം. ദം, കല്യാണിസം, ആഴം, മറുവശം എന്നീ ചിത്രങ്ങൾക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സംവിധായകൻ ഇതിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ ആര്യ ഭുവനേന്ദ്രൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവംബർ അവസാന വാരം ചിത്രം തിയേറ്ററുകളിൽ എത്തും.

ഛായാഗ്രഹണം മാർട്ടിൻ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര,എഡിറ്റിംഗ് ഷെഹീൻ ഉമ്മർ, പശ്ചാത്തല സംഗീതം മധു പോൾ, സംഗീതം ജിഷ്ണു തിലക്, വരികൾ അഖില സായൂജ്, ശബ്ദകല ഷൈൻ, സുരേഷ്, കലാ സംവിധാനം അജയ് നാരായണൻ, വസ്ത്രലങ്കാരം ബബിഷ കെ രാജേന്ദ്രൻ, മേക്ക് അപ്പ് രതീഷ് പുൽപള്ളി, നിശ്ചല ഛായാഗ്രഹണം അഭി ട്രൂ വിഷൻ, പി ആർ ഓ PR സുമേരൻ, ഗോവിന്ദ് പ്രഭാകർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT