Kalyani Panicker 
Entertainment

'ആശുപത്രിയില്‍ അഭിനയിച്ച് കിടന്നിട്ടുണ്ട്, പേടിപ്പെടുത്തുന്ന അനുഭവം'; വാഴയിലെ 'യുകെ ജീവിതം' സത്യമെന്ന് കല്യാണി

ഇവിടെ നമുക്ക് ഓടിച്ചെല്ലാം. അതൊക്കെ ജീവിതത്തിലെ ഭാഗ്യമാണെന്ന് അവിടെ ചെന്നപ്പോള്‍ തിരിച്ചറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

വാഴ 2വിലെ വളരെ ചര്‍ച്ചയായി മാറിയ ഭാഗമായിരുന്നു താരങ്ങളുടെ വിദേശത്തെ ജീവിതം. യുകെ ജീവിതം സ്വപ്‌നം കണ്ട് നാട് വിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കടന്നു പോകേണ്ടി വരുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചു തരാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. വിദേശത്തെ ജീവിതത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ ഉടച്ചു വാര്‍ക്കുന്നതായിരുന്നു ഈ ഭാഗം.

ഈ രംഗങ്ങളെക്കുറിച്ചുള്ള നടി കല്യാണി പണിക്കരുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. വാഴ 2വില്‍ കാണിച്ചത് വളരെ ശരിയാണെന്നും താന്‍ അത് അനുഭവിച്ചിട്ടുണ്ടെന്നുമാണ് കല്യാണി പറയുന്നത്. വിദേശത്തായിരുന്നു കല്യാണി പഠിച്ചത്. ആശുപത്രിയുടെ കാര്യത്തിലടക്കം നേരിടേണ്ടി വന്ന പ്രതിസന്ധിയെക്കുറിച്ച് താരം സംസാരിക്കുന്നുണ്ട്.

''വാഴയില്‍ കാണിച്ചത് വളരെ ശരിയാണ്. അത് കണ്ടിരിക്കുമ്പോള്‍ ഇമോഷന്‍ ബ്രേക്ക് ആകും. അനുഭവിച്ചിട്ടുള്ളവര്‍ക്ക് അറിയാം. എനിക്ക് അത് കണ്ണ് നിറയാതെ കാണാന്‍ പറ്റിയിരുന്നില്ല. സത്യം പറഞ്ഞാല്‍ അതില്‍ പനിയായിട്ട് ആശുപത്രിയില്‍ പോകാന്‍ പറ്റാത്തത് ഒക്കെ അവിടുത്തെ സത്യാവസ്ഥയാണ്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടോ അതുപോലെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ മാത്രമേ അവര്‍ അഡ്മിറ്റ് ചെയ്യുകയുള്ളൂ.'' കല്യാണി പറയുന്നു.

''എനിക്ക് കടുത്ത ഫുഡ് പോയ്‌സണ്‍ വന്നിട്ട് ഞാനവിടെ അഭിനയിച്ച് കിടന്നിട്ടുണ്ട്. അത്രയും ബുദ്ധിമുട്ടാണ്. ഭയപ്പെടുത്തുന്ന അവസ്ഥയാണ്. ഇവിടെ എമര്‍ജന്‍സി കാഷ്വാലിറ്റിയുണ്ട്. നമുക്ക് ഓടിച്ചെല്ലാം, 20 മിനുറ്റിലെത്തും. അതൊക്കെ ജീവിതത്തിലെ ഭാഗ്യമാണെന്ന് ഞാന്‍ അവിടെ ചെന്നപ്പോള്‍ തിരിച്ചറിഞ്ഞു. അന്ന് തീരുമാനിച്ചതാണ് അവിടെ ഒരു ജീവിതമൊന്നുമില്ലെന്ന്. ജീവിക്കുകയാണെങ്കില്‍ ഇവിടെ തന്നെ. വേണേല്‍ വിസിറ്റ് ചെയ്തിട്ട് വരാം. അല്ലാതെ ജീവിക്കാന്‍ കഴിയില്ല'' എന്നും താരം പറയുന്നു.

''പിന്നെ ഞാന്‍ ഏറ്റവും കൂടുതല്‍ നേരിട്ട ബുദ്ധിമുട്ട് താമസമാണ്. രണ്ട് മാസം കൂടുമ്പോള്‍ മാറും. ഭയങ്കര പേടിപ്പെടുത്തുന്ന അവസ്ഥയായിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ ഫ്രീഡം ഉണ്ട്. പക്ഷെ ഫ്രീഡം കൊണ്ട് മാത്രം കാര്യമില്ല'' എന്നും കല്യാണി പറയുന്നു. ബിന്ദു പണിക്കരുടെ മകളായ കല്യാണി അമ്മയുടെ പാതയിലൂടെ സിനിമയിലെത്തിയിരിക്കുകയാണ്. മധുവിധുവാണ് കല്യാണിയുടെ അരങ്ങേറ്റ ചിത്രം.

Kalyani Panicker says the UK life in Vaazha 2 is real. She also faced such difficulities while living abroad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയെ കെട്ടിപ്പിടിക്കാനാവില്ല; രാഷ്ട്രീയ പോരാട്ടം തുടരും'; ഇന്ത്യാസഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍

35 ഫോർ, 9 സിക്സ്, 83 പന്തിൽ 210 റൺസ്; വൈഭവിന്റെ അതേ 'വൈബ്' കൂട്ടുകാരനും!

സ്റ്റേജ് 4 കാന്‍സറിനെ തോല്‍പ്പിച്ച യുവതി, കൊന്നു സ്യൂട്ട്‌കേസിലാക്കി കാമുകന്‍; കാലിഫോര്‍ണിയയെ ഞെട്ടിച്ച കൊലപാതകം

ഇലോണ്‍ മസ്‌ക് ലോകത്തിലെ ആദ്യ ട്രില്യണയര്‍; ചരിത്രമെഴുതി സ്പേസ് എക്സ്

'തെരഞ്ഞെടുപ്പിനു മുമ്പ് പ്രകോപനപരമായ പ്രസംഗം നടത്തി'; മമതക്കെതിരെ കേസെടുത്ത് പൊലീസ്

SCROLL FOR NEXT