Kalyani Priyadarshan ഇൻസ്റ്റ​ഗ്രാം
Entertainment

'ലോക റിലീസ് ആകുന്നതിന് മുൻപ് അതായിരുന്നു ഏറ്റവും വലിയ പേടി; ഇപ്പോൾ സന്തോഷമുണ്ട്'

അപ്പോള്‍ നമ്മളിതിനെ അന്താരാഷ്ട്ര ചിത്രങ്ങളുമായി താരതമ്യപ്പെടുത്തും.

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിൽ തന്നെ ചരിത്രം സൃഷ്ടിച്ച സിനിമയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ഒടിടി റിലീസിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോക റിലീസിന് മുൻപ് തങ്ങൾക്കുണ്ടായിരുന്ന ഏറ്റവും വലിയ പേടി എന്താണെന്ന് പങ്കുവയ്ക്കുകയാണ് കല്യാണി പ്രിയദർശൻ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കല്യാണി.

"ഒരു സ്ത്രീ കേന്ദ്രീകൃതമായ സൂപ്പർ ഹീറോ ചിത്രത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഞങ്ങൾ ഭയപ്പെട്ട കാര്യം ഇവിടെ അതിനെ താരതമ്യം ചെയ്യാൻ മറ്റൊരു ചിത്രമില്ല എന്നതായിരുന്നു. താരതമ്യപ്പെടുത്തലുകൾ ഇഷ്ടപ്പെടുന്ന സംസ്‌കാരമാണ് നമ്മുടേത്. അപ്പോള്‍ നമ്മളിതിനെ അന്താരാഷ്ട്ര ചിത്രങ്ങളുമായി താരതമ്യപ്പെടുത്തും.

ഇതിനേക്കാള്‍ ഇരുപതും മുപ്പതുമിരട്ടി ബജറ്റുള്ള ചിത്രങ്ങളുമായി നമ്മള്‍ താരതമ്യം ചെയ്യും. അതുകൊണ്ട് ഞങ്ങളുടെ ഏറ്റവും വലിയ പേടി, താരതമ്യം ചെയ്യാൻ ഇവിടെ ഒന്നുമില്ല എന്നതും, ആ അന്താരാഷ്ട്ര സിനിമകളുടെ അടുത്തുപോലും നമ്മൾ എത്തിയേക്കില്ല എന്നതുമായിരുന്നു. എന്റെ ആദ്യ അഭിമുഖങ്ങളിൽ സംസാരിക്കുമ്പോള്‍ ഞാന്‍ അതീവ ശ്രദ്ധാലുവായിരുന്നു.

ഇത് അവഞ്ചേഴ്‌സ് അല്ല എന്നും എന്റെ കഥാപാത്രം വണ്ടര്‍ വുമണ്‍ പോലെ ഒന്നായിരിക്കുമെന്ന് ദയവായി പ്രതീക്ഷിക്കരുതെന്നും ഞാന്‍ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. എന്തായാലും താരതമ്യം ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തന്നെയാണ് തോന്നുന്നത്. ഇത്രയും പോസിറ്റീവായി അതേക്കുറിച്ച് സംസാരിക്കുമ്പോൾ വളരെ സന്തോഷമുണ്ട്.

നമ്മുടെ നാട്ടിലെ എല്ലാ നായകന്മാരും പലതരത്തില്‍ സൂപ്പര്‍ ഹീറോകളായതിനാലാണ് ഇവിടെ സൂപ്പര്‍ ഹീറോ ഴോണറിലുള്ള ചിത്രങ്ങള്‍ അധികം ഉണ്ടാകാതിരുന്നതെന്നും"- കല്യാണി പറയുന്നു. അവര്‍ ഭൂഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുകയും അമാനുഷികമായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. അവരുടെ സിനിമകളെ നമ്മള്‍ സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ എന്ന് വിളിക്കാറില്ലെന്നേയുള്ളൂ. അവര്‍ എല്ലായ്‌പ്പോഴും നായകന്മാരാണെന്നും കല്യാണി പറഞ്ഞു.

Cinema News: Actress Kalyani Priyadarshan revealing the biggest fear the team had before Lokah's release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു

'അടുത്തത് തിരുവനന്തപുരം-ബെംഗളൂരു വന്ദേ ഭാരത് ', സബര്‍ബെന്‍, മെമു സര്‍വീസുകളും ആരംഭിച്ചേക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍

'രണ്ട് ലക്ഷം ഒന്നിനും തികയില്ല; കൃത്രിമ കൈ വെക്കണമെങ്കില്‍ 25 ലക്ഷം രൂപ ചെലവു വരും'; പ്രതികരിച്ച് കുട്ടിയുടെ കുടുംബം

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; മദര്‍ എലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍; വന്ദേഭാരതിലെ ഗണഗീതത്തിനെതിരെ മുഖ്യമന്ത്രി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

യൂട്യൂബ് ചാനലിലെ സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയോട് കോടതി

SCROLL FOR NEXT