വടിവേലു, എആർ റഹ്‌മാൻ, കമൽഹാസൻ/ ട്വിറ്റർ 
Entertainment

വടിവേലുവും എആർ റഹ്‌മാനും ചേർന്നു പാടി, ഓഡിയോ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് കമൽഹാസൻ; വിഡിയോ

'മാമന്നൻ' ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ വികാഭരിതനായി കമൽഹാസൻ

സമകാലിക മലയാളം ഡെസ്ക്

മാരി സെൽവരാജൻ സംവിധാനം ചെയ്യുന്ന 'മാമന്നൻ' ചിത്രത്തിന്റെ ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് 
നടൻ കമൽഹാസൻ. ചിത്രത്തിലെ പുറത്തിറങ്ങിയ ആദ്യ ​ഗാനമായ 'രാസാക്കണ്ണ്' എന്ന ​ഗാനം വടിവേലുവും എആർ റഹ്‌മാനും ചേർന്ന് ആലപിക്കുന്നതിനിടെയായിരുന്നു അദ്ദേഹം വികാരഭരിതനായത്. എആർ റഹ്‌മാന്റെ സം​ഗീത സംവിധാനത്തിൽ നാടൻ പാട്ട് ശൈലിയിലാണ് ​ഗാനം ഒരുക്കിയിരിക്കുന്നത്. 

മാമന്നൻ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലെ പ്രത്യേക അതിഥിയായിരുന്നു അദ്ദേഹം. വിഡിയോ എആർ റഹ്‌മാൻ ഫാൻസ് പേജുകളിലൂടെ ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാവുകയാണ്. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന ചിത്രത്തിൽ മലയാളത്തിലെ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കീർത്തി സുരേഷാണ് നായിക. ചിത്രം ഈ മാസം അവസനത്തോടെ തിയറ്ററുകളിലെത്തും. 

നേരത്തെ സംവിധായകൻ മാരി സെൽവരാജിനൊപ്പം മാമന്നൻ കമൽഹാസൻ കണ്ടിരുന്നു. കോടിക്കണക്കിന് ജനങ്ങളുടെ ശബ്‍ദം ഈ ചിത്രത്തിലൂടെ പുറം ലോകം അറിയുമെന്നും കമൽഹാസൻ പറഞ്ഞു. റെഡ് ജിയാന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ശരണ്‍ വേലായുധനാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT