കമൽഹാസനും ശങ്കറും, ഇന്ത്യൻ പോസ്റ്റർ‌/ ഫെയ്സ്ബുക്ക് 
Entertainment

ഇന്ത്യൻ 2ന്റെ പ്രധാന ഭാ​ഗങ്ങൾ കണ്ടു; ഷൂട്ടിങ് പൂർത്തിയാകുന്നതിന് മുന്നേ ശങ്കറിനെ ഞെട്ടിച്ച് കമൽഹാസൻ, ആഡംബര വാച്ച് സമ്മാനം 

ഇന്ത്യൻ 2വിലെ പ്രധാനഭാ​ഗങ്ങൾ കണ്ട് ഇഷ്ടപ്പെട്ടതോടെയാണ് ശങ്കറിന് പ്രശംസിച്ചുകൊണ്ട് സൂപ്പർതാരം എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മൽഹാസനും ശങ്കറും ഒന്നിക്കുന്ന ഇന്ത്യൻ 2നായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാവുന്നതിന് മുന്നേ ശങ്കറിന് ആഡംബര വാച്ച് സമ്മാനമായി നൽകിയിരിക്കുകയാണ് കമൽ ഹാസൻ. ഇന്ത്യൻ 2വിലെ പ്രധാനഭാ​ഗങ്ങൾ കണ്ട് ഇഷ്ടപ്പെട്ടതോടെയാണ് ശങ്കറിന് പ്രശംസിച്ചുകൊണ്ട് സൂപ്പർതാരം എത്തിയത്. 

ഇന്ത്യൻ 2 ന്‍റെ പ്രധാന ഭാഗങ്ങൾ ഇന്ന് കണ്ടു, ശങ്കറിന് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇതാണ് ഏറ്റവും ഉയർന്നഘട്ടം എന്ന് കരുതരുത് എന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. കാരണം നിങ്ങളുടം കലാരം​ഗത്തെ ഏറ്റവും മികച്ച ഘട്ടമാണ് ഇത്. ഇതാണ് ഏറ്റവും മികച്ചതെന്ന് കരുതി അഭിമാനിക്കരുത്. ഇനിയും പുതിയ ഉയരങ്ങൾ തേടൂ.- കമൽഹാസൻ കുറിച്ചു. ലക്ഷ്വറി വാച്ച് ബ്രാൻഡ‍ായ പാനെറായി ആണ് താരം ശങ്കറിന് സമ്മാനിച്ചത്. ഈ വാച്ചിന്‍റെ തുടക്ക വില തന്നെ 4 ലക്ഷത്തിലാണ് ആരംഭിക്കുന്നത്.

എന്തായാലും ആരാധകരെ ആവേശത്തിലാക്കുകയാണ് കമൽഹാസന്റെ ട്വീറ്റ്. ഇന്ത്യൻ 2 വിനെക്കുറിച്ചുള്ള പ്രതീക്ഷ ഉയർത്തുന്നതാണ് താരത്തിന്റെ വാക്കുകൾ എന്നാണ് ആരാധകർ പറയുന്നത്. അതിനിടെ ചിത്രത്തില്‍ കമലിന്‍റെ ഭാഗങ്ങള്‍ തീര്‍ന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. 2018ലാണ് ഇന്ത്യൻ 2 പ്രഖ്യാപിക്കുന്നത്. എന്നാൽ പലകാരണങ്ങൾകൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് തടസപ്പെടുകയായിരുന്നു. ലോകേഷ് കനകരാജിന്റെ വിക്രം സൂപ്പർഹിറ്റായതോടെയാണ് ഇന്ത്യൻ 2 വീണ്ടും ആരംഭിച്ചത്. 1996 പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാ​ഗം വൻ വിജയമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT