ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ബ്ലോക്ബസ്റ്റർ തന്നെ, വിക്രത്തിന്റെ ആദ്യ റിവ്യൂ പുറത്ത്; ആവേശത്തിൽ ആരാധകർ

വിക്രത്തിന്റെ നിർമാതാവായ ഉദയനിധി സ്റ്റാലിനാണ് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം നാളെ തിയറ്ററിലെത്തുകയാണ്. കമൽഹാസനൊപ്പം വൻ താരനിര അണിനിരക്കുന്ന ചിത്രം ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ റിവ്യൂ പുറത്തുവന്നിരിക്കുകയാണ്. വിക്രത്തിന്റെ നിർമാതാവായ ഉദയനിധി സ്റ്റാലിനാണ് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചത്. ചിത്രം ഉറപ്പായും ബ്ലോക്ബസ്റ്റർ ഹിറ്റാകുമെന്നാണ് അദ്ദേഹം പറ‍ഞ്ഞത്. 

വിക്രം സൂപ്പര്‍, നന്ദി ഉലകനായകൻ കമല്‍ഹാസൻ സാര്‍. ലോകേഷ് കനകരാജ്, വിജയ് സേതുപതി, അനിരുന്ദ്, ഫഹദ് മൊത്തം ടീമിനും നന്ദി. ഉറപ്പായും ബ്ലോക്ബസ്റ്റര്‍- ഉദയനിധി സ്റ്റാലിൻ ട്വീറ്റ് ചെയ്തു. പോസ്റ്റിന് താഴെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവച്ച് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. 

കമൽഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. കൂടാതെ സൂപ്പർതാരം സൂര്യ അതിഥി താരമായും ചിത്രത്തിൽ എത്തുന്നുണ്ട്. റിലീസിന് മുന്നേ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്.

മലയാളി താരങ്ങളായ ചെമ്പൻ വിനോദ്, കാളിദാസ് ജയറാം നരേൻ എന്നിവരം ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയില്‍ നടന്നത് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി

'നയന്‍താരയുടെ 50 കോടിയുടെ പ്രൈവറ്റ് ജെറ്റ്'; വെറും സോഷ്യല്‍ മീഡിയ തള്ള്! സത്യാവസ്ഥ എന്തെന്ന് ഹാലോ എയര്‍വേയ്‌സ് ഉടമ

25,000 രൂപയില്‍ താഴെ വില, 7,000mAh ബാറ്ററി; ലാവ അഗ്നി ഫോര്‍ ലോഞ്ച് 20ന്, ഫീച്ചറുകള്‍

മംദാനിക്ക് പിന്നാലെ വീണ്ടും ഇന്ത്യന്‍ വംശജയ്ക്ക് വിജയം; വിര്‍ജീനിയ ലെഫ്. ഗവര്‍ണറായി ഗസാല ഹാഷ്മി

മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപ; അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കുന്നത് 12.30 ലക്ഷം, ഇതാ ഒരു വരുമാന പദ്ധതി

SCROLL FOR NEXT