ലോകേഷ് കനകരാജ്, കമൽഹാസൻ, ഫഹദ് ഫാസിൽ, മഹേഷ് നാരായണൻ/ ഫേയ്സ്ബുക്ക് 
Entertainment

ഫഹദിന്റെ അഭിനയം ​ഗംഭീരമെന്ന് കമൽഹാസൻ, തിയറ്ററിലെത്തിയിരുന്നെങ്കിൽ വേറെ ലെവലായേനെയെന്ന് ലോകേഷ്

വിക്രം സിനിമയുടെ ഷൂട്ടിങ്ങിനിടെ ആണ് കമൽഹാസനും സംവിധായകൻ ലോകേഷ് കനകരാജും മാലിക് കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

 ഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിച്ച മാലിക്കിനെ പ്രശംസിച്ച് കമൽഹാസൻ. ഫഹദ് ഫാസിലിന്റെ അഭിനയം ​ഗംഭീരമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാലിക്കിന്റെ മേക്കിങ്ങിനെയും സംവിധാന ശൈലിയെയും അദ്ദേഹം പ്രശംസിച്ചു. വിക്രം സിനിമയുടെ ഷൂട്ടിങ്ങിനിടെ ആണ് കമൽഹാസനും സംവിധായകൻ ലോകേഷ് കനകരാജും മാലിക് കാണുന്നത്. 

ചിത്രം തീയറ്ററുകളിൽ എത്തിയിരുന്നെങ്കിൽ വേറെ ലെവലായേനെ എന്നായിരുന്നു സംവിധായകൻ ലോകേഷ് കനകരാജിന്റെ അഭിപ്രായം.   കഴിഞ്ഞ ദിവസം ചെന്നൈയിൽ കമലഹാസന്റെ ഓഫിസിൽ വച്ചാണ് ഉലകനായകനും ലോകേഷ് കനകരാജും ഫഹദിനെയും മഹേഷ് നാരായണന്റെയും അഭിനന്ദിച്ചത്. നിർമാതാവ് ആന്റോ ആന്റണിയാണ് ഫേയ്സ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ചത്. കമൽഹാസനും ഫഹദും മഹേഷും ലോകേഷും ഒന്നിച്ചുള്ള ചിത്രവും പങ്കുവെച്ചു. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽഹാസനും വിജയ് സേതുപതിയും ഫഹദ് ഫാസിലുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. കഴിഞ്ഞ ദിവസമാണ് വിക്രത്തിന്റെ ലൊക്കേഷനിൽ ഫഹദ് എത്തിയത്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തതിനാൽ മാലിക്കിന് മികച്ച പ്രതികരണമാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നു ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT