ഷാരുഖിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും കമല്‍ഹാസന്‍ 
Entertainment

'എന്റെ സിനിമയില്‍ ഷാരുഖ് ഖാന്‍ അഭിനയിച്ചത് സൗജന്യമായി, അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും': കമല്‍ ഹാസന്‍

'ഹേ റാമി'ല്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ

Author : സമകാലിക മലയാളം ഡെസ്ക്

മല്‍ ഹാസന്‍ സംവിധാനം ചെയ്ത 'ഹേ റാമി'ല്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ. പുതിയ ചിത്രം ഇന്ത്യന്‍ 2ന്റെ പ്രമോഷന്‍ ചടങ്ങിനിടെ കമല്‍ഹാസന്‍ തന്നെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സൗജന്യമായി തന്റെ സിനിമയില്‍ അഭിനയിച്ചതില്‍ ഷാരുഖിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ ഞങ്ങള്‍ എല്ലാം വെറും മനുഷ്യര്‍ മാത്രമാണ്. ഞാന്‍ ഒരു സൂപ്പര്‍സ്റ്റാറിനെ അല്ല കണ്ടത്. അദ്ദേഹം ഒരു സൂപ്പര്‍ഡയറക്ടറേയും അല്ല. ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഷാരുഖ് ഖാന്‍ സാഹിബ് ആ സിനിമ സൗജന്യമായിട്ടാണ് ചെയ്തത്. ഒരു സൂപ്പര്‍സ്റ്റാറിന് അത് ചെയ്യാനാവില്ല. ഒരു ആരാധകന് മാത്രമേ അത് ചെയ്യാനാവൂ. ഞാന്‍ എപ്പോഴും അദ്ദേഹത്തോട് നന്ദിയുള്ളവനായിരിക്കും. പിന്നീടാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് താരപട്ടങ്ങള്‍ നല്‍കിയത്. എളിമയോടെ ഞങ്ങളത് സ്വീകരിക്കുകയായിരുന്നു.- കമല്‍ഹാസന്‍ പറഞ്ഞു.

ഹിന്ദിയിലും തമിഴിലുമായി 2000ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഹേ റാം. ഷാരുഖ് ഖാനൊപ്പം കമല്‍ഹാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ തിരക്കഥയും നിര്‍മാണവും കമല്‍ഹാസന്‍ തന്നെയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബോളിവുഡ് വിഖ്യാത താരം ദിലീപ് കുമാറുമായുള്ള ബന്ധത്തേക്കുറിച്ചും കമല്‍ഹാസന്‍ വാചാലനായി. തേവര്‍ മകന്‍ ഹിന്ദി റീമേക്കില്‍ ദിലീപ് കുമാര്‍ അഭിനയിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയില്‍ നിന്ന് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് താന്‍ റീമേക്ക് റൈറ്റ് വില്‍ക്കാന്‍ തീരുമാനിച്ചതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി