ത​ഗ് ലൈഫ് വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഇത് എനിക്കും അവനും ഇടയിൽ നടക്കുന്ന കഥ'; 'ത​ഗ് ലൈഫ്' ട്രെയ്‍ലർ

കമൽ ഹാസന്റെ വ്യത്യസ്ത ​ഗെറ്റപ്പുകൾ തന്നെയാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ഒന്നാണ് ത​ഗ് ലൈഫ് ട്രെയ്‍ലർ. 35 വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽ ഹാസനും ഒന്നിച്ചെത്തുന്നതു കൊണ്ട് തന്നെ ചിത്രത്തിൽ വൻ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ‌ എത്തിയിരിക്കുകയാണ്. കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

കമൽ ഹാസന്റെ വ്യത്യസ്ത ​ഗെറ്റപ്പുകൾ തന്നെയാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. തൃഷയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അഭിരാമി, നാസർ തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

എആർ റഹ്മാൻ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. ജൂൺ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക. മദ്രാസ് ടാക്കീസും രാജ് കമൽ ഇന്റർനാഷണലും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം