Salim Kumar, Kamal 
Entertainment

മഴയില്‍ കുളിച്ച് കമലിന്റ വീട്ടിലേക്ക് കയറി ചെന്നു; തബല ഭാസ്‌കരനാകാന്‍ വിളിച്ചപ്പോള്‍ പേടി മുങ്ങിയ സലിം കുമാര്‍

ഏതോ ഒരു സിനിമയും കണ്ട് മഴയും നനഞ്ഞ് എന്റെ വീട്ടിലേക്ക് കയറി വന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഒട്ടും എളുപ്പമായിരുന്നില്ല സിനിമയിലേക്കുള്ള സലിം കുമാറിന്റെ യാത്ര. അവസരം തേടിയുള്ള അലച്ചിലും, നീയോ നടനാകാന്‍ പോകുന്നത് എന്നുള്ള പരിഹാസ ചോദ്യങ്ങളുമെല്ലാം അദ്ദേഹത്തിന് താണ്ടേണ്ടി വന്നിട്ടുണ്ട്. കയ്പുനീര് ഒരുപാട് കുടിക്കേണ്ടി വന്നു. അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് സെറ്റില്‍ നിന്നും ഇറക്കി വിടുക വരെയുണ്ടായി. ഒടുവില്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി ആ കാലത്തോട് അദ്ദേഹം പ്രതികാരം ചെയ്തു.

സലിം കുമാറിനെ ആദ്യമായി കണ്ടത് സംവിധായകന്‍ കമല്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. മഴയത്ത് നനഞ്ഞ് കുളിച്ച് തന്റെ വീട്ടിലേക്ക് കയറി വന്ന സലിമിനെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് കമല്‍.

'കൊടുങ്ങല്ലൂര്‍ വന്നാണ് സിനിമ കാണുക. അന്ന് എന്റെ ഏതോ ഒരു സിനിമയും കണ്ട ശേഷം മഴയും നനഞ്ഞ് എന്റെ വീട്ടിലേക്ക് കയറി വന്നു. സിനിമയില്‍ അഭിനയിക്കണം എന്നു പറഞ്ഞു. അന്ന് മിമിക്രി കളിച്ച് നടക്കുന്ന കാലമാണ്. അതാണ് എന്റെ ആദ്യത്തെ കാഴ്ച. പിന്നീട് മിക്കവാറുകളും സിനിമകളില്‍ കാണും. വീട്ടിലേക്ക് വരുമായിരുന്നു. അങ്ങനെ അടുപ്പമായി. കുറച്ച് കാലത്തിന് ശേഷം ഗ്രാമഫോണ്‍ എന്ന സിനിമയില്‍ തബല ഭാസ്‌കരന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് സലീമിനോട് പറഞ്ഞു.' കമല്‍ പറയുന്നു.

'സലിം പേടിച്ച് മുങ്ങി. അത്രയും ഗൗരവ്വമുള്ളൊരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന പേടിയായിരുന്നു. പിന്നെ തബല വായിക്കുന്ന രംഗമുണ്ട്. അതൊന്നും എനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ അതില്‍ അഭിനയിച്ചു. അത് മാത്രമല്ല, തബല വായിച്ചതൊക്കെ എത്ര മനോഹരമാണെന്ന് നിങ്ങളെല്ലാം കണ്ടതാണ്. അത്ര ഡെഡിക്കേഷന്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ് സീരിയസ് വേഷങ്ങള്‍ ചെയ്യാനുള്ള ധൈര്യം സലീമിനുണ്ടാകുന്നത്.' എന്നും കമല്‍ പറയുന്നു.

Kamal remembers first time seeing Salim Kumar. Recalls how the actor got scared when he offered Gramaphone.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി വിജയന്‍ സഭയില്‍ നനഞ്ഞ കോഴി, സിപിഎം ഊന്നുവടിയില്‍ നടക്കുന്ന പാര്‍ട്ടി'; പരിഹസിച്ച് ജി സുധാകരന്‍

കാലവര്‍ഷം: കേരളത്തില്‍ വൈകി, മഹാരാഷ്ട്രയില്‍ നേരത്തേ; ഡല്‍ഹിയില്‍ സമയക്രമം പാലിക്കുമോ?; കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഇങ്ങനെ

പോർച്ചു​ഗൽ ടീമിൽ 26 അല്ല, '27+1' താരങ്ങൾ; അധിക ​ഗോൾ കീപ്പറും അ​ദ‍‍‍ൃശ്യനായി ഡീ​ഗോ ജോട്ടയും!

'ശസ്ത്രക്രിയ ഒഴിവാക്കാൻ അഞ്ച് വർഷത്തിനിടെ നാട്ടുവൈദ്യന്മാര് തന്ന മരുന്നു മുഴുവനും കഴിച്ച് ആരോ​ഗ്യം നശിപ്പിച്ചു', സലിംകുമാർ അന്ന് പറഞ്ഞു

9,49,50,50,00,00,000 കോടിയുണ്ടെങ്കില്‍ എന്തൊക്കെ വാങ്ങാം?; സമ്പത്തില്‍ ചരിത്രമെഴുതാന്‍ മസ്‌ക്; രാജ്യങ്ങളെപ്പോലും വിലക്കു വാങ്ങാം

SCROLL FOR NEXT