അലക്സാൻട്ര ജാവി/ ഫേയ്സ്ബുക്ക് 
Entertainment

കാഞ്ചന 3 താരം അലക്സാൻട്ര ജാവി ​ഗോവയിൽ മരിച്ച നിലയിൽ

ഗോവയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

പനാജി; നടി അലക്സാൻട്ര ജാവി ​ഗോവയിലെ വീട്ടിൽ മരിച്ച നിലയിൽ 23 വയസായിരുന്നു. ഗോവയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

റഷ്യൻ മോഡലും നടിയുമായി അലക്സാൻട്ര രാഘവ ലോറന്‍സിന്റെ കാഞ്ചന 3 ലും അഭിനയിച്ചിരുന്നു. കുറച്ച് കാലമായി ഗോവയിലാണ് താരം താമസിച്ചിരുന്നത്. അടുത്തിടെ താരം കാമുകനുമായി വേർപിരിഞ്ഞിരുന്നു. ഇതിനെ തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നു അലക്സാൻട്ര എന്നാണ് അയൽവാസികൾ പറയുന്നത്. മരണവുമായി ബന്ധപ്പെട്ട് മുൻ കാമുകനെ പൊലീസ് ചോദ്യം ചെയ്യും.

2019 ല്‍ ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫര്‍ക്കെതിരേ ലൈംഗികപീഡനപരാതിയും നല്‍കിയിരുന്നു. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യും. 2019ൽ റിലീസായ കാഞ്ചനയിൽ പ്രേതമായാണ് അലക്സാൻട്ര വേഷമിട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്‍കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ

CA/CMA വിദ്യാർഥികൾക്ക് അവസരം; ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 51 ഒഴിവ്