കങ്കണ 
Entertainment

6.7 കിലോ സ്വർണ്ണാഭരണം, 3 ആഡംബര കാർ! മൊത്തം ആസ്തി 91 കോടി; സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി കങ്കണ

തനിക്കെതിരെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 17 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ തിളങ്ങി നിൽക്കവേ രാഷ്ട്രീയ രം​ഗത്തേക്ക് ചുവടുവയ്ക്കുന്ന നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്തും. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുകയാണ് കങ്കണ. ചൊവ്വാഴ്ച താരം നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. അമ്മ ആശ റണാവത്ത്, സഹോദരി രംഗോലി ചണ്ഡേൽ, പാർട്ടി നേതാക്കളായ ജയ് റാം താക്കൂർ, രാജീവ് ബിന്ദൽ എന്നിവർക്കൊപ്പമാണ് കങ്കണ പത്രിക സമർപ്പിക്കാനെത്തിയത്.

തന്റെ സ്വത്ത് വിവരങ്ങളും പത്രിക സമർപ്പണത്തിന്റെ ഭാ​ഗമായി കങ്കണ വെളിപ്പെടുത്തി. 91.5 കോടി രൂപയിലധികം ആസ്തിയാണ് തനിക്കുള്ളതെന്നാണ് കങ്കണ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോ​ഗ്രാം സ്വർണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും തനിക്കുണ്ടെന്നാണ് നാമനിർദേശ പത്രികയിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ 98 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു, 58 ലക്ഷം രൂപ വില വരുന്ന മെഴ്സിഡസ് ബെൻസ്, 3.91 കോടി രൂപ വില വരുന്ന മെഴ്സിഡസ് മേബാക്ക് എന്നിങ്ങനെ മൂന്ന് ആഡംബര കാറുകളും ഒരു വെസ്പ സ്കൂട്ടറും താരത്തിനുണ്ട്. 2 ലക്ഷം രൂപ കൈവശവും 1.35 കോടി രൂപ അക്കൗണ്ടിൽ നിക്ഷേപവും ഉണ്ട്. തനിക്ക് 7 വാണിജ്യ കെട്ടിടങ്ങളും 2 പാർപ്പിട സമുച്ചയങ്ങൾ ഉണ്ടെന്നും അവർ വെളിപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തനിക്കെതിരെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 17 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. താരത്തിന്റെ പേരിൽ 50 എൽഐസി പോളിസികളുമുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ നാല് കോടി രൂപയും മുൻ വർഷം 12.3 കോടി രൂപയും വരുമാനമായി നേടി. 12-ാം ക്ലാസ് വിദ്യാഭ്യാസ് യോ​ഗ്യതയാണ് സത്യവാങ്മൂലത്തിൽ കൊടുത്തിരിക്കുന്നത്.

മാണ്ഡിയിൽ നിന്ന് മത്സരിക്കാൻ അവസരം ലഭിച്ചത് അഭിമാനകരമാണ്. ബോളിവുഡിൽ വിജയിച്ച എനിക്ക് രാഷ്ട്രീയത്തിലും വിജയിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് പത്രിക സമർപ്പിച്ച ശേഷം അവർ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിലെ വിജയം തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കുമെന്നും കങ്കണ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ കങ്കണ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു.

എമർജൻസിയാണ് കങ്കണയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ഒടുവിൽ കങ്കണയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ വൻ പരാജയമായിരുന്നു. തേജസ്, ധാക്കഡ്, തലൈവി തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി ഒടുവിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു; 'വെടിയുണ്ട ഇടതുനെഞ്ചില്‍ തുളച്ചുകയറി'; സിജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT