ഇന്ദിരാഗാന്ധിയായി 'എമര്‍ജന്‍സി' സിനിമയിൽ കങ്കണ എക്‌സ്‌
Entertainment

'എമര്‍ജന്‍സി'യില്‍ ചില ഭാ​ഗങ്ങൾ ഒഴിവാക്കാം, കട്ടുകൾക്ക് സമ്മതിച്ചു; സെന്‍സര്‍ ബോര്‍ഡിന് വഴങ്ങി കങ്കണ

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് സിനിമ റിലീസ് നീണ്ടുപോകുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുതിയ സിനിമയായ എമര്‍ജന്‍സിക്ക് തങ്ങള്‍ നിര്‍ദേശിച്ച ഭാഗങ്ങള്‍ ഒഴിവാക്കാമെന്ന് നടിയും നിര്‍മ്മാതാവുമായ കങ്കണ റണാവത്ത് സമ്മതിച്ചതായി സെന്‍സര്‍ബോര്‍ഡ് ഹൈക്കോടതിയില്‍. സിനിമയുടെ സഹനിര്‍മ്മാതാക്കളായ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സെന്‍സര്‍ ബോര്‍ഡ് ബോംബെ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് നിര്‍ദേശം നല്‍കിക്കൊണ്ട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ഹൈക്കോടതിയെ സമീപിച്ചത്. സെപ്റ്റംബര്‍ ആറിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന സിനിമ, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് റിലീസ് നീണ്ടുപോകുകയായിരുന്നു. സിനിമയില്‍ 13 ഓളം കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

1975ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കങ്കണ റണാവത്ത് തന്നെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ മുഖ്യ നിർമ്മാതാവും പ്രധാന വേഷത്തിൽ അഭിനയിക്കുന്നതും കങ്കണയാണ്. ചരിത്രം വളച്ചൊടിച്ച് സമുദായത്തെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് ശിരോമണി അകാലിദൾ അടക്കമുള്ള സിഖ് സംഘടനകളും സിനിമയ്ക്കെതിരെ രം​ഗത്തു വന്നിരുന്നു.

സിനിമയില്‍ ഏതാനും ഭാഗങ്ങള്‍ മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട കാര്യം കങ്കണ റണാവത്ത് തങ്ങളെ അറിയിച്ചതായി സീ എന്റര്‍ടൈന്‍മെന്റ് അഭിഭാഷകന്‍ ശരണ്‍ ജഗ്തിയാനി ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം തങ്ങള്‍ അംഗീകരിച്ചതായും കങ്കണ സെന്‍സര്‍ ബോര്‍ഡുമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ സിനിമയ്ക്ക് നിര്‍ദേശിച്ചിട്ടുള്ള കട്ടുകള്‍ ഒരു മിനിറ്റില്‍ താഴെ മാത്രമേ വരൂവെന്നും, അത് സിനിമയുടെ ദൈര്‍ഘ്യത്തെ ബാധിക്കില്ലെന്നും സെന്‍സര്‍ബോര്‍ഡ് അഭിഭാഷകന്‍ അഭിനവ് ചന്ദ്രചൂഡ് കോടതിയെ അറിയിച്ചു.

മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട ഒട്ടുമിക്ക നിര്‍ദേശങ്ങളും സിനിമയുടെ നിര്‍മ്മാതാക്കള്‍ സമ്മതിച്ചിട്ടുണ്ടെന്നും സെന്‍സര്‍ബോര്‍ഡ് അഭിഭാഷകന്‍ പറഞ്ഞു. സിനിമയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ബോര്‍ നേരത്തെ അംഗീകരിച്ചതാണെന്നും, എന്നാല്‍ അത് തങ്ങള്‍ക്ക് നല്‍കുന്നില്ലെന്നുമാണ് സീ എന്റര്‍ടൈന്‍മെന്റ് കോടതിയെ അറിയിച്ചത്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചതെന്നും അവര്‍ കോടതിയില്‍ വാദിച്ചു. ബിജെപി എംപിയുടെ സിനിമയ്‌ക്കെതിരെ, ഭരണകക്ഷിയായ പാര്‍ട്ടി ഇങ്ങനെ ചെയ്യുമോയെന്നായിരുന്നു കോടതിയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT