Kangana Ranaut, Vir Das 
Entertainment

'വീര്‍ ദാസിന്റെ ചുണ്ട് കടിച്ച് മുറിച്ച് കങ്കണ, മുഖത്താകെ ചോര'; മറുപടിയുമായി കങ്കണയും വീർ ദാസും

2014 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റിവോള്‍വര്‍ റാണി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ചുംബന രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ വീര്‍ ദാസിനെ മുറിപ്പെടുത്തിയെന്ന ആരോപണത്തിന് മറുപടി നല്‍കി കങ്കണ റണൗട്ട്. ആരോപണം വെറും ഭാവന മാത്രമാണെന്നാണ് കങ്കണയുടെ പ്രതികരണം. നടനും പ്രശസ്ത സ്റ്റാന്റ് അപ്പ് കൊമേഡിയനുമായ വീര്‍ ദാസിന്റെ പ്രതികരണം പങ്കുവച്ചുകൊണ്ടായിരുന്നു കങ്കണയും വിഷയത്തില്‍ പ്രതികരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചൊരു വിഡിയോയാണ് വിവാദത്തിന്റെ തുടക്കം. പോഡ്കാസ്റ്റില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകയാണ് ആരോപണം ഉന്നയിച്ചത്. കങ്കണ നായികയായെത്തിയ റിവോള്‍വര്‍ റാണി എന്ന സിനിമയിലെ ചുംബന രംഗത്തിന്റെ ചിത്രീകരണത്തിനിടെ സംവിധായകന്‍ കട്ട് വിളിച്ചിട്ടും കങ്കണ നിര്‍ത്തിയില്ലെന്നും വീര്‍ ദാസിന്റെ ചുണ്ട് മുറിഞ്ഞ ചോര വന്നുവെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തക പറഞ്ഞത്.

വിഡിയോ വൈറലായതോടെ പ്രതികരണവുമായി വീര്‍ ദാസെത്തുകയായിരുന്നു. ആരോപണം തീര്‍ത്തും ഭാവന മാത്രമാണെന്നാണ് വീര്‍ ദാസ് പറഞ്ഞത്. കങ്കണ വളരെ പ്രൊഫഷണലാണെന്നും അനുഗ്രഹീതയായ കലാകാരിയാണെന്നും വീര്‍ ദാസ് പറഞ്ഞു. അത് കങ്കണയോട് ചെയ്യുന്ന അനീതിയാണെന്നും വീര്‍ ദാസ് പറഞ്ഞു.

വീര്‍ ദാസിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ടാണ് കങ്കണ വിഷയത്തില്‍ പ്രതികരിച്ചത്. നന്ദി വീര്‍. പക്ഷെ ആരാണ് ഈ സ്തീ? എന്നാണ് കങ്കണ പ്രതികരിച്ചത്. ''ഞങ്ങളെ ഉപയോഗിച്ച് സ്വന്തം വികൃതമായ ലൈംഗിക ഭാവനകള്‍ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു വിചിത്രവ്യക്തിയാണെന്ന് തോന്നുന്നു. ഞാന്‍ നിന്റെ രക്തം കുടിച്ചു. പത്ത് വര്‍ഷമായിട്ടും നീ ആഘാതത്തില്‍ കരഞ്ഞു കൊണ്ടിരിക്കുകയാണോ വീര്‍. എന്തൊരു അസംബന്ധം''എന്നായിരുന്നു കങ്കണയുടെ പ്രതികരണം.

2014 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റിവോള്‍വര്‍ റാണി. സായ് കബീര്‍ ആയിരുന്നു സംവിധാനം. ബോക്‌സ് ഓഫീസില്‍ കനത്ത പരാജമായിരുന്നു ചിത്രം. അതേസമയം ഓഫ്‌സ്‌ക്രീനില്‍ പലപ്പോഴായി ഏറ്റുമുട്ടിയിട്ടുള്ളവരാണ് കങ്കണയും വീറും. കങ്കണയുടെ രാഷ്ട്രീയത്തെ വീര്‍ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ട്. അതിന്റെ പേരില്‍ വീറിനെതിരെ കങ്കണയും രംഗത്തെത്തിയിട്ടുണ്ട്.

Kangana Ranaut and Vir Das reacts to rumours about Revolver Rani kissing scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹണി റോസിനോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു, മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല'

ലാഭമെടുപ്പ് വില്ലനായി; സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു, ഐടി, ഓട്ടോ ഓഹരികള്‍ നഷ്ടത്തില്‍

' അത് വേണ്ടപ്പെട്ടവര്‍ക്ക് ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും കൊടുത്ത പെന്‍ഷന്‍; അതൊന്നും പരിശോധിക്കാതെ കൊടുക്കുന്ന പ്രശ്‌നമില്ല'

നോർക്ക വഴി ജോലി നേടാം; തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ടെക്നോപാർക്കിൽ അവസരം

'വയല്‍ക്കിളി' സമരം: ഉദ്യോഗസ്ഥരെ തടഞ്ഞ കേസില്‍ 28 പ്രതികളെ വെറുതെ വിട്ട് കോടതി