Kangana Ranaut 
Entertainment

'നഴ്‌സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലി, യൂണിഫോമിന് ബ്രിട്ടീഷ് ലുക്ക്'; വേഷം മാറ്റണമെന്ന് കങ്കണ

ഡോക്ടര്‍മാര്‍ക്ക് എന്തും ധരിക്കാം. നഴ്‌സുമാരുടെ ഡ്രസ് കോഡ് ബ്രിട്ടീഷ് കാലത്തു നിന്നുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കങ്കണ റണൗട്ട് നായികയാകുന്ന പുതിയ ചിത്രമാണ് ഭാരത് ഭാഗ്യ വിധാത. ചിത്രത്തില്‍ കങ്കണ നഴ്‌സിന്റെ വേഷത്തിലാണ് എത്തുന്നത്. മുംബൈ കാമ ആശുപത്രിയിലെ നഴ്‌സായിട്ടാണ് കങ്കണ അഭിനയിക്കുന്നത്. 26/11 മുംബൈ ഭീകരാക്രമണത്തില്‍ ആക്രമണം നേരിടേണ്ടി വന്ന ആശുപത്രിയാണിത്. ആക്രമണത്തിനിടയിലും ആശുപത്രിയിലെ രോഗികളെ പരിചരിച്ചിരുന്ന നഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്.

നഴ്‌സുമാരുടെ ജീവിത സാഹചര്യം മാറേണ്ടതുണ്ടെന്നും, ലൈംഗികവത്കരിക്കപ്പെടുന്ന വിഭാഗമാണ് നഴ്‌സുമാരുടേതുമെന്നാണ് കങ്കണ പറയുന്നത്. ''അവരുടെ ജീവിതത്തേക്കാള്‍ ആളുകള്‍ അവരെ എങ്ങനെ കാണുന്നുവെന്നതിലാണ് മാറ്റം വരേണ്ടത്. ഏറ്റവും കൂടുതല്‍ ലൈംഗികവത്കരിക്കപ്പെട്ട ജോലിയാണത്. ഹാലോവീനില്‍ നഴ്‌സിന്റെ വേഷത്തിലാണ് ആളുകള്‍ വരുന്നത്. അവരെക്കുറിച്ച് തമാശ പറയും. മതിയായ വേദനമില്ല. ജോലിഭാരം കൂടുതലാണ്. ലൈംഗികവത്കരിക്കപ്പെടുന്നു'' എന്നാണ് കങ്കണ പറയുന്നത്.

''നഴ്‌സുമാരുടെ ഡ്രസ് കോഡ് ബ്രിട്ടീഷ് കാലത്തു നിന്നുള്ളത്. ഡോക്ടര്‍മാര്‍ക്ക് എന്തും ധരിക്കാം. മുകളിലൊരു കോട്ട് ഇട്ടാല്‍ മതി. എന്നാല്‍ നഴ്‌സുമാര്‍ക്ക് യൂണിഫോമുണ്ട്. ചൂടാണെങ്കിലും തണുപ്പാണെങ്കിലും അവരത് ധരിക്കണം. അത് വിദേശ ലുക്കാണ്'' എന്നും കങ്കണ പറയുന്നുണ്ട്.

''സിനിമയിലെ യൂണിഫോമിന്റെ കാര്യത്തില്‍ ഞങ്ങള്‍ പരമാവധി ആത്മാര്‍ത്ഥമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അത് നിങ്ങളുടെ യൂണിഫോമാണ്, നിങ്ങളുടെ ഉത്തരവാദിത്തമാണ്. വ്യക്തിപരമായി എനിക്ക് തോന്നുന്നത് അത് ബ്രിട്ടീഷ് ലുക്കാണെന്നാണ്. പിന്നും തൊപ്പിയും ബെല്‍റ്റുമെല്ലാം ഒന്നാം ലോകയുദ്ധ കാലത്തേയും രണ്ടാം ലോക യുദ്ധ കാലത്തേയും യുഎസ് നേവിയില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ടവയാണ്'' എന്നും കങ്കണ പറയുന്നു.

Kangana Ranaut calls nursing the most sexualized job. says their uniforms is of british look.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജന്തര്‍മന്തറില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു; മുന്നറിയിപ്പുമായി സിജെപി; ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച

'അതു പകര്‍പ്പവകാശ ലംഘനമല്ല', ചാറ്റ്ജിപിടി പരിശീലനത്തിന് എഎന്‍ഐയുടെ വാര്‍ത്താ ഉള്ളടക്കം ഉപയോഗിക്കാന്‍ ഹൈക്കോടതി അനുമതി

ശബരമലയില്‍ കഴിഞ്ഞ വര്‍ഷവും സ്വര്‍ണക്കൊള്ള നടന്നു; എസ്‌ഐടിയുടെ പുതിയ കണ്ടെത്തല്‍

ഭരണഘടന കൈയിലേന്തി ആസാദി യാത്ര; സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി വേടന്‍

'ഞാനേ കണ്ടുള്ളൂ, ഞാന്‍ മാത്രമേ കണ്ടുള്ളൂ'; വെെറല്‍ സമരചിത്രം അനുകരിച്ച് നവ്യ; 'മുക്കിയിട്ടും' വിടാതെ ആരാധകർ