'ഞാനേ കണ്ടുള്ളൂ, ഞാന്‍ മാത്രമേ കണ്ടുള്ളൂ'; വെെറല്‍ സമരചിത്രം അനുകരിച്ച് നവ്യ; 'മുക്കിയിട്ടും' വിടാതെ ആരാധകർ

നിരവധി പേരാണ് താരത്തിന്റെ കമന്റ് ബോക്‌സിലെത്തി പ്രതികരിക്കുന്നത്.
Navya Nair
Navya Nair
Updated on
1 min read

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് അനുദിനം പിന്തുണയേറുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐക്യദാര്‍ഢ്യം അറിയിച്ചു കൊണ്ട് ജനം തെരുവിലിറങ്ങുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെങ്ങും സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സമരമാണ് ചര്‍ച്ചാ വിഷയം. സിനിമാ ലോകത്തു നിന്നും സമരത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഇതിനിടെ നടി നവ്യ നായര്‍ക്ക് പറ്റിയൊരു അബദ്ധവും സോഷ്യല്‍ മീഡിയ ചര്‍ച്ചയില്‍ നിറയുകയാണ്.

വിദ്യാര്‍ത്ഥി സമരത്തിന്റെ പ്രതീകമായ ചിത്രം അനുകരിക്കാന്‍ ശ്രമിച്ചാണ് നവ്യ നായര്‍ പുലിവാല് പിടിച്ചത്. സമരത്തെ അനുകൂലിച്ച് മുംബൈയില്‍ നടന്ന പ്രതിഷേധത്തിനിടെ സമരക്കാരെയും കൊണ്ട് പോകുന്ന പൊലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ഒറ്റയ്ക്ക് പൊലീസ് വാഹനത്തിന് മുന്നിലേക്ക് കയറി നിന്ന യുവതി വിദ്യാര്‍ത്ഥി സമരത്തിന്റെ തന്റെ ഐക്കണായി മാറുകയായിരുന്നു.

ഈ ചിത്രത്തിലേത് പോലെ പോസ് ചെയ്തു കൊണ്ടുള്ള ചിത്രം പങ്കുവച്ചാണ് നവ്യ നായര്‍ എയറിലേക്ക് പോയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് നവ്യ ചിത്രം പങ്കുവച്ചത്. പൊലീസ് വാഹനത്തിന്റെ മുമ്പില്‍ കൈ വച്ചു കൊണ്ട് നില്‍ക്കുന്ന തന്റെ ചിത്രമാണ് നവ്യ പങ്കുവച്ചത്. കൊല്‍ക്കത്തയില്‍ നിന്നുമാണ് നവ്യ ചിത്രം പകര്‍ത്തിയത്. ചിത്രം പങ്കുവച്ചതും സോഷ്യല്‍ മീഡിയ താരത്തെ വിമര്‍ശിച്ചെത്തി. വിമര്‍ശനം വന്നതോടെ നവ്യ പോസ്റ്റ് ഡിലീറ്റാക്കുകയും ചെയ്തു.

എന്നാല്‍ ഇതിനോടകം തന്നെ നവ്യയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയാകെ വൈറലായിരിക്കുകയാണ്. താരത്തിന്റെ കമന്റ് ബോക്‌സിലെത്തിയും നിരവധി പേരാണ് പ്രതികരിക്കുന്നത്. 'ഇതൊക്കെ മുക്കിയല്ലേ, എന്തിനാ മുക്കിയത്? നവ്യ ചേച്ചി ഈ പോസ്റ്റ് ഒന്നൂടെ ഇടുമോ?, ഞാനേ കണ്ടുള്ളൂ ഞാന്‍ മാത്രമേ കണ്ടുള്ളൂ, ഇട്ട പോസ്റ്റ് ധ്യാന്‍ എങ്ങാനും കണ്ടിരുന്നേല്‍ കുറച്ച്‌നാള്‍ എയറില്‍ ആകും, മുക്കിയത് നന്നായി. അമ്മാതിരി ക്രിഞ്ച് പോസ്റ്റ് ആിരുന്നു. വയസാം കാലത്ത് പട്ടി ഷോ ഇറക്കാന്‍ നോക്കി അവസാനം ഫ്രീയായി ബഹിരാകാശം എത്തി' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍.

Navya Nair
സിജെപിക്ക് പിന്തുണ അറിയിച്ച് പ്രതിഷേധം; നടി സനം ഷെട്ടിയുടെ പ്രസംഗം തടഞ്ഞു; വേദിയില്‍ നിന്ന് ഇറക്കിവിട്ടു
Navya Nair
അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി; ആശ അരവിന്ദ് രാജിക്കത്ത് നല്‍കി
Navya Nair
'റിലേഷൻഷിപ്പ് ട്രൈ ചെയ്തിരുന്നു, പക്ഷേ അത് വർക്ക് ഔട്ട് ആയില്ല; ഹാപ്പിയായി ഇരിക്കുന്നത് സിം​ഗിൾ ആയതുകൊണ്ട്'
Summary

Navya Nair imitates the viral picture from student protest. Deletes after social media scrutiny.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com