വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

തലൈവിയായി നിറഞ്ഞാടി കങ്കണ, ആദ്യ ഗാനം ഏറ്റെടുത്ത് ആരാധകർ; വിഡിയോ 

ജയലളിതയുടെ സുവർണ്ണകാലഘട്ടമാണ് ​ഗാനരം​ഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യിലെ ആദ്യ ​ഗാനമെത്തി. 'ഇല, ഇല...' എന്നുതുടങ്ങുന്ന ​ഗാനം അതിമനോഹരമായ പശ്ചാതലത്തിൽ ചിത്രീകരിച്ചൊരുക്കിയിരിക്കുകയാണ്. പാട്ടിലുടനീളം നിറഞ്ഞാടുകയാണ് കങ്കണ. ജയലളിതയുടെ സുവർണ്ണകാലഘട്ടമാണ് ​ഗാനരം​ഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. 

ജി വി പ്രകാശ് കുമാർ ഒരുക്കിയ പാട്ട് ആലപിച്ചിരിക്കുന്ന സൈന്ദവി പ്രകാശാണ്. സിരാ സിരി ആണ് വരികൾ എഴുതിയിരിക്കുന്നത്. ജയലളിതയുടെ ആദ്യ സിനിമയിലേത് മുതലുള്ള ലുക്കുകളിൽ കങ്കണ ഈ ​ഗാനരം​ഗത്തിൽ എത്തുന്നുണ്ട്. 

എ എൽ വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’ തമിഴിലും ഹിന്ദിയിലുമായായിരിക്കും പുറത്തിറങ്ങുക. ചിത്രത്തിൽ എം.ജി.ആർ. ആയി അരവിന്ദ് സാമി എത്തുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍