ബോളിവുഡിലെ വിവാദനായികയാണ് കങ്കണ റണാവത്ത്. ഇതിനോടകം താരത്തിന്റെ പേരിലുള്ള നിരവധി വിവാദങ്ങളാണ് ചർച്ചയായിട്ടുള്ളത്. ഇപ്പോൾ വിവാഹത്തെക്കുറിത്തുള്ള താരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്നെക്കുറിച്ച് പരക്കുന്ന അപവാദങ്ങൾ കാരണം കല്യാണം കഴിക്കാനാവുമെന്ന് തോന്നുന്നില്ല എന്നാണ് കങ്കണ പറഞ്ഞത്.
താനൊരു വഴക്കാളിയാണെന്നു പറഞ്ഞു പരത്തുന്നതിനാൽ തന്നെക്കുറിച്ച് ആളുകൾ ഓരോന്നു ചിന്തിച്ചുവയ്ക്കും. അതിനാൽ തനിക്ക് പറ്റിയ ആളെ കണ്ടെത്താനാവുന്നില്ല എന്നാണ് കങ്കണ പറയുന്നത്. പുതിയ ചിത്രമായ ധക്കഡിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ രസകരമായ പ്രതികരണം.
ധക്കഡ് എന്നതിന് ടോം ബോയ് എന്നാണ് അർത്ഥം. ചിത്രത്തിലെ കഥാപാത്രത്തെപ്പോലെ കങ്കണയും ടോം ബോയ് ആണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ചിരിച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി. അത് അങ്ങനെയല്ലെന്നും ഞാൻ ആരെയാണ് യഥാർത്ഥ ജീവിതത്തിൽ തല്ലിയതെന്നും താര് ചോദിച്ചു. ഇങ്ങനെയുള്ള അഭ്യൂഹങ്ങൾ നിങ്ങളെപോലുള്ളവർ പരത്തുന്നതുകൊണ്ട് എനിക്ക് വിവാഹം കഴിക്കാനാകുമെന്നു തോന്നുന്നില്ല. ആണുങ്ങളെ തല്ലുമെന്ന് കിംവദന്തികൾ പലരും പറഞ്ഞുപരത്തുന്നതിനാൽ താൻ കടുപ്പമേറിയ വ്യക്തിത്വത്തിനുടമയാണെന്നാണ് എല്ലാവരും കരുതുന്നതെന്നും താരം വ്യക്തമാക്കി.
കങ്കണയ്ക്ക് പിന്തുണയുമായി ചിത്രത്തിലെ സഹതാരം അർജുൻ രാംപാൽ രംഗത്തെത്തി. കങ്കണയുടെ ഗുണങ്ങളാണ് താരം വിവരിച്ചത്. കങ്കണ ഗംഭീര അഭിനേതാവാണ്. കഥാപാത്രത്തിനായി എന്തും ചെയ്യാന്‍ തയ്യാറാവും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ വളരെ പാവവും സ്‌നേഹമയിയും ഈശ്വരഭയം ഉള്ളവളുമാണ്. പൂജയും ഒരുപാട് യോഗയും കങ്കണ ചെയ്യും. വളരെ സാധാരണക്കാരിയാണ് കങ്കണ- അര്‍ജുന്‍ രാംപാല്‍ പറഞ്ഞു. സ്‌പൈ ആക്ഷന്‍ ത്രില്ലറാണ് ധാക്കഡ്. ചിത്രത്തില്‍ സൂപ്പര്‍ സ്‌പൈ ഏജന്റ് അഗ്നിയായാണ് കങ്കണ എത്തുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates