കനിഹ മാലിദ്വീപിൽ, കനിഹ രമ്യാകൃഷ്ണനൊപ്പം/ ഇൻസ്റ്റാ​ഗ്രാം 
Entertainment

ഗ്ലാമർ ലുക്കിൽ കനിഹയുടെ അവധി ആഘോഷം, കൂടെ രമ്യാ കൃഷ്ണനും; ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ​ഗ്ലാമറസ് വെക്കേഷൻ ചിത്രങ്ങളാണ്

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി കനിഹ, തന്റെ കുടുംബത്തിലേയും സിനിമയിലേയും വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ മാലിദ്വീപിൽ അവധി ആഘോഷത്തിലാണ് താരം. സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ​ഗ്ലാമറസ് വെക്കേഷൻ ചിത്രങ്ങളാണ്. 

ഭർത്താവിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാ​ഗമായാണ് കനിഹ മാലിദ്വീപിൽ എത്തിയത്. മകനും ഇവർക്കൊപ്പമുണ്ട്. കനിഹ തന്നെയാണ് തന്റെ ​ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. മഞ്ഞ ബിക്കിനിയിൽ നിൽക്കുന്നതാണ് താരം പോസ്റ്റ് ചെയ്ത ലേറ്റസ്റ്റ് ചിത്രം. എന്നാൽ കമന്റ് ഓഫ് ചെയ്തിട്ടുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

കൂടാതെ ഷോർട്സ് ധരിച്ച നിരവധി ചിത്രങ്ങളും പങ്കുവെച്ചിരുന്നു. നടി രമ്യാ കൃഷ്ണനും താരത്തിനൊപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തു. മികച്ച കമ്പനിക്കൊപ്പം എന്നാണ് താരം കുറിച്ചത്. 

അതേസമയം, സുരേഷ് ഗോപി നായകനായ പാപ്പനിലൂടെ മലയാളത്തിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. മമ്മൂട്ടി ചിത്രം മാമാങ്കമാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത് ചിത്രം. കഴിഞ്ഞ ഒരു വർഷം നടി അഭിനയരംഗത്തുനിന്നും മാറി നിന്നിരുന്നു. വിക്രം നായകനാകുന്ന കോബ്രയിലും ഒരു പ്രധാനവേഷത്തിൽ കനിഹ അഭിനയിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ ടിഒ മോഹനന്‍; എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക

പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ പുറത്ത്; ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി

'ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട'; സീറ്റ് ലഭിക്കാത്തതിൽ വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി

പിണറായിക്കും ഭാര്യയ്ക്കും ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം; 78 സെ​ന്‍റ് ഭൂ​മി​; സത്യവാങ്മൂലം

കോഴിക്കോട് ഐഐഎമ്മിൽ പ്ലസ്ടു പാസായവർക്ക് ജോലി, അഭിമുഖം മാത്രം;ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

SCROLL FOR NEXT