ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോയ റിയാലിറ്റി ഷോ താരം വാഹനാപകടത്തിൽ മരിച്ചു

ടെലിവിഷൻ താരമായ അമ്മ അമൃത നായിഡുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബെം​ഗളൂരു; കന്നഡ റിയാലിറ്റി ഷോ ബാലതാരം സമൻവി രൂപേഷ് (6) വാഹനാപകടത്തിൽ മരിച്ചു. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കനകപുരറോഡിൽവച്ചാണ് അപകടമുണ്ടായത്. അതിവേ​ഗത്തിൽ വന്ന ടിപ്പർ ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.  ടെലിവിഷൻ താരമായ അമ്മ അമൃത നായിഡുവിനെ (34) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഷോപ്പിങ്ങിന് പോയി മടങ്ങുന്നതിനിടെ അപകടം

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കനകപുരറോഡിലെ വജറഹള്ളി ക്രോസിൽ 223-ാം നമ്പർ മെട്രോ തൂണിനുസമീപമായിരുന്നു അപകടം. ഷോപ്പിങ്ങിനുശേഷം അമൃതയും സമൻവിയും സ്കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്നു. അതിവേഗത്തിൽ പോയ ട്രക്ക് സ്കൂട്ടറിന്റെ പിറകിൽ ഇടിക്കുകയും ഇരുവരും റോഡിലേക്ക് വീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമൻവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

നന്നമ്മ സൂപ്പർ സ്റ്റാർ ഫെയിം

അപകടമുണ്ടാക്കിയ ടിപ്പർ ഡ്രൈവർ മഞ്ജെ ഗൗഡയെ കുമാരസ്വാമിലേ ഔട്ട് ട്രാഫിക് പോലീസ് അറസ്റ്റുചെയ്തു. ‘നന്നമ്മ സൂപ്പർ സ്റ്റാർ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സമൻവി ശ്രദ്ധ നേടുന്നത്. സമൻവിയുടെ അച്ഛൻ രൂപേഷ് ഹുളിമാവിൽ ട്രാഫിക് വാർഡനാണ്. പ്രമുഖ ഹരികഥ കലാകാരൻ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള്‍ ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന്‍ സിജെപി