Actress Nandini CM x
Entertainment

കന്നഡ- തമിഴ് നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ; വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുന്നു എന്ന് കുറിപ്പ്

വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: കന്നഡ- തമിഴ് സീരിയൽ നടി സിഎം നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്കു താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നു പൊലീസ് വ്യക്തമാക്കി. വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നുവെന്നു ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനാണ് നന്ദിനിക്ക് താത്പര്യം. എന്നാൽ സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു. നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവീസിലിരിക്കെ മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ നന്ദിനിക്ക് ജോലിക്ക് ചേരാനുള്ള അവസരമുണ്ടായിരുന്നു.

അഭിനയം ഒഴിവാക്കി ജോലിയിൽ ചേരാനും വിവാഹിതയാകാനും കുടുംബം ഇവരെ നിർബന്ധിച്ചിരുന്നു. ഇതിൽ നന്ദിനിക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ലെന്ന് കുറിപ്പിലുണ്ടെന്നും പൊലീസ് പറഞ്ഞു.

നന്ദിനിയെ ഫോണിൽ കിട്ടാതായപ്പോൾ സുഹൃത്തുക്കൾ താമസ സ്ഥലത്തെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇവർ വാതിൽ തുറന്ന് നോക്കിയപ്പോൾ ജനാലക്കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് നന്ദിനിയെ കണ്ടത്. ഉടൻ പൊലീസിൽ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.

Kannada and Tamil television Actress Nandini CM was found dead at her residence in Bengaluru’s RR Nagar area, police said on Sunday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

4 ഓവര്‍ 7 റണ്‍സ് 8 വിക്കറ്റ്! അമ്പരപ്പിക്കും ബൗളിങ്; ടി20യില്‍ ചരിത്രമെഴുതി സോനം യെഷി

അഗ്രി ബിസിനസ് സംരംഭം തുടങ്ങാം; സൗജന്യ പരിശീലനവുമായി കാർഷിക സർവകലാശാല

മകര വിളക്ക്; ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം 30,000 പേര്‍ക്ക്

പരമ്പര തൂത്തുവാരാന്‍ ഇന്ത്യന്‍ വനിതകള്‍; കാര്യവട്ടത്ത് ഇന്ന് മൂന്നാം പോര്

SCROLL FOR NEXT