ഫയല്‍ ചിത്രം 
Entertainment

മറ്റൊരു സുശാന്തായി കാർത്തിക്കിനെ മാറ്റും; ദോസ്താന 2ൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കരൺ ജോഹറിനെതിരെ പ്രതിഷേധം 

20 ദിവസത്തോളം ചിത്രീകരിച്ച ശേഷമാണ് കാർത്തിക്കിനെ സിനിമയിൽ നിന്ന് ഒഴുവാക്കിയത്

സമകാലിക മലയാളം ഡെസ്ക്


ദോസ്താന 2ൽ നിന്ന് കാർത്തിക് ആര്യനെ പുറത്താക്കിയതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. മറ്റൊരു സുശാന്ത് സിംഗ് രജ്പുത്ത് ആയി കാർത്തിക്കിനെ മാറ്റുകയാണെന്നാണ് ആരോപണം. കരൺ ജോഹർ നിർമിക്കുന്ന ചിത്രത്തിൽ നിന്ന് താരം പുറത്തായതോടെ കരൺ സ്വജനപക്ഷപാതത്തിന്റെ വക്താവാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നുവെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. 

കാർത്തിക് ആര്യൻ, ജാൻവി കപൂർ, ലക്ഷ്യ എന്നിവരായിരുന്നു ദോസ്താന 2വിലെ പ്രധാന താരങ്ങൾ. കോവിഡ് പശ്ചാതലത്തിൽ ചിത്രത്തിന്റെ ഷൂട്ട് നീണ്ടുപോയതോടെയാണ് കാർത്തിക്കും കരണും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തത്.  ചിത്രീകരണം നീട്ടി വെക്കാനുള്ള കാർത്തിക്കിന്റെ ആവശ്യം അം​ഗീകരിച്ച കരൺ പിന്നീട് താരം  റാം മാധവിയുടെ ധമാക്കയിൽ അഭിനയിക്കാൻ പോയതോടെയാണ് പ്രശ്നങ്ങൾ തു‌ടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. 

ഇരുവർക്കുമിടയിൽ വാക്കേറ്റം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. 20 ദിവസത്തോളം ചിത്രീകരിച്ച ശേഷമാണ് കാർത്തിക്കിനെ സിനിമയിൽ നിന്ന് ഒഴുവാക്കിയത്. ഇനി മുതൽ കാർത്തിക്കുമായി സഹകരിക്കേണ്ടെന്നാണ് ധർമ്മ പ്രൊഡക്ഷൻസിന്റെ തീരുമാനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

SCROLL FOR NEXT