ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'പത്താം ക്ലാസില്‍വച്ച് പെണ്‍കുട്ടിയോട് പ്രണയം അഭിനയിച്ചിട്ടുണ്ട്, എന്നെ അംഗീകരിച്ച ആദ്യത്തെ പുരുഷന്‍ ഷാരുഖ് ഖാന്‍': കരണ്‍ ജോഹര്‍

'ഗേ എന്നും ഹോമോ എന്നുമുള്ള വാക്കുകള്‍ മോശം രീതിയിലാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്. പെണ്ണിനെപ്പോലെയെന്ന് പറഞ്ഞ് അധിക്ഷേപിക്കുമായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകനും നിര്‍മാതാവുമാണ് കരണ്‍ ജോഹര്‍. തന്റെ ലൈംഗിക അഭിരുചിയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഇപ്പോള്‍ തന്റെ ജീവിതകഥയായ ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ് എന്ന പുസ്തകത്തിലൂടെയാണ് അദ്ദേഹം താന്‍ ചെറുപ്പം മുതല്‍ അനുഭവിക്കേണ്ടിവന്ന പ്രശ്‌നങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടിയെ ഇഷ്ടമുള്ളതായി അഭിനയിച്ചിട്ടുണ്ട് എന്നാണ് ഒരു അഭിമുഖത്തില്‍ കരണ്‍ പറഞ്ഞത്. ഗേ എന്നും ഹോമോ എന്നുമുള്ള വാക്കുകള്‍ മോശം രീതിയിലാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്. പെണ്ണിനെപ്പോലെയെന്ന് പറഞ്ഞ് അധിക്ഷേപിക്കുമായിരുന്നു. ചെറുപ്പകാലത്തെ മോശം അനുഭവങ്ങള്‍ തന്നെ കൂട്ടിലകപ്പെട്ട അവസ്ഥയിലാക്കി എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്. തനിക്ക് കുറവുകളുള്ള ആളല്ല എന്ന് പറഞ്ഞ ആദ്യത്തെ പുരുഷന്‍ ഷാരുഖ് ഖാനാണെന്നും കരണ്‍ ജോഹര്‍ പറയുന്നുണ്ട്. 

അടുത്തിടെ തന്നെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റിന് കരണ്‍ നല്‍കിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിങ്ങള്‍ ഗേ അല്ലേ എന്നായിരുന്നു ഒരാളുടെ ചോദ്യം. നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടോ എന്നാണ് മറുപടിയായി കുറിച്ചത്. ആലിയ ഭട്ടിനേയും രണ്‍വീര്‍ സിങ്ങിനേയും പ്രണയജോഡികളാക്കി ഒരുക്കിയ റോക്കി ഓര്‍ റാണി കീ പ്രേം കഹാനിയാണ് കരണിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT