ഷനായ കപൂർ, മോഹൻലാലും കരൺ ജോഹറും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'മോഹന്‍ലാലില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്'; വൃഷഭയില്‍ പ്രധാന റോളില്‍, ഷനായ കപൂറിന് ആശംസകളുമായി കരണ്‍ ജോഹര്‍

ഷനായയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ കരണ്‍ ജോഹര്‍

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ സിനിമാപ്രേമികള്‍ക്ക് വലിയ പ്രതീക്ഷയാവുകയാണ്. വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ഷനായയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ കരണ്‍ ജോഹര്‍.

ഷനായയില്‍ സ്വപ്നങ്ങള്‍ കാണുന്ന ഒരു കലാകാരിയെ മാത്രമേ താന്‍ കണ്ടിട്ടുള്ളൂവെന്നും ഏറെ പാഷനോടെയാണ് അഭിനയത്തെ കാണുന്നത് എന്നുമാണ് കരണ്‍ കുറിച്ചത്. വൃഷഭയില്‍ അവസരം കിട്ടിയത് വലിയ അവസരമാണ്. താന്‍ ഏറെ ആരാധിക്കുന്ന മോഹന്‍ലാലിനെപ്പോലുള്ള ഒരു പ്രതിഭയില്‍ നിന്ന് ഒരുപാട് പഠിക്കാനാവുമെന്നും കുറിക്കുന്നു. മികച്ച പ്രകടനത്തിലൂടെ അമ്പരപ്പിക്കണമെന്നും മറ്റൊന്നിവും ശ്രദ്ധിക്കാതെ ലക്ഷ്യം നേടാനായി പ്രയത്‌നിക്കണമെന്നും കരണ്‍ പറയുന്നു. ഗംഭീര കഥകൊണ്ടും ദൃശ്യങ്ങള്‍കൊണ്ടും പാന്‍ ഇന്ത്യന്‍ അത്ഭുതമായിരിക്കും വൃഷഭയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പൊഗരു, റന്ന തുടങ്ങിയ കന്നഡ ചിത്രങ്ങളൊരുക്കിയ നന്ദ കിഷോറാണ് വൃഷഭയുടെ സംവിധായകന്‍. ബോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഏക്ത കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിനെ കൂടാതെ സെഹ്‌റ എസ് ഖാന്‍, റോഷന്‍ മേഖ എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT