ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഒരു പാത്രം സൂപ്പും ഞങ്ങളും, ഇതെന്റെ ജീവിതം മാറ്റി; വിവാഹ വാർഷിക ദിനത്തിൽ കരീന കപൂർ

സെയ്ഫുമായുള്ള ഈ നിമിഷങ്ങളാണ് തന്റെ ജീവിതം മാറ്റിയത് എന്നാണ് കരീന കുറിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍താര ജോഡികളാണ് കരീന കപൂറും  സെയ്ഫ് അലി ഖാനും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനുശേഷമായിരുന്നു ഇവരുടെ വിവാഹം. ഇപ്പോള്‍ ഒന്‍പതാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും. വിവാഹവാര്‍ഷിക ദിനത്തില്‍ കരീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

ഇരുവരുടേയും പ്രണയത്തിന്റെ തുടക്കകാലത്തെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. കുര്‍ബാന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഗ്രീസില്‍ എത്തിയപ്പോള്‍ എടുത്തതാണ് ചിത്രം. സെയ്ഫുമായുള്ള ഈ നിമിഷങ്ങളാണ് തന്റെ ജീവിതം മാറ്റിയത് എന്നാണ് കരീന കുറിക്കുന്നത്. 

ഗ്രീസില്‍ മൊട്ടിട്ട പ്രണയം

ഒരിക്കല്‍ ഗ്രീസില്‍. ഒരു പാത്രം സൂപ്പും ഞങ്ങളും, ഇതാണ് എന്റെ ജീവിതം മാറ്റിയത്. ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന് വിവാഹ വാര്‍ഷികാശംസകള്‍- കരീന കുറിച്ചു. ഒരു റസ്റ്റോറന്റില്‍ നിന്നുള്ളതാണ് ചിത്രം. സെയ്ഫിന്റെ കഴുത്തിലൂടെ കൈയിട്ട് ഇരിക്കുന്ന കരീനയെയാണ് ചിത്രത്തില്‍ കാണുന്നത്. കുര്‍ബാനിലെ ലുക്കിലാണ് സെയ്ഫ്. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരജോഡികള്‍ക്ക് ആശംസകളുമായി എത്തുന്നത്. 

ആശംസകളുമായി താരങ്ങള്‍

തന്റെ എക്കാലത്തേയും പ്രിയപ്പെട്ട ദമ്പതികള്‍ എന്നാണ് കരിസ്മ കുറിച്ചത്. പ്രിയങ്ക ചോപ്ര, ഹൃത്വിക് റോഷന്‍, കത്രീന കൈഫ് തുടങ്ങിയ നിരവധി പേരാണ് കമന്റുമായി എത്തിയത്. 2012 ഒക്ടോബര്‍ 16നായിരുന്നു കരീനയും സെയ്ഫും വിവാഹിതരാവുന്നത്. 2016ല്‍ ഇവര്‍ക്ക് ആദ്യത്തെ മകന്‍ പിറന്നു. തൈമൂര്‍. ഈ വര്‍ഷം ഫെബ്രുവരിയിലാണ് രണ്ടാമത്തെ മകന്‍ ജനിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍