കരീന കപൂര്‍  ഇന്‍സ്റ്റഗ്രാം
Entertainment

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

ഓരോ കുട്ടിയുടേയും മൗലികാവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍. 2014 മുതല്‍ യുണിസെഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ലിംഗ സമത്വം, അടിസ്ഥാന പഠനം, പ്രതിരോധ കുത്തിവയ്പ്പ്, മുലയൂട്ടലിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയ മേഖലകളിലും സജീവ പ്രവര്‍ത്തകയാണ്.

യുണിസെഫ് ഇന്ത്യയുടെ അംബാസഡറായി നിയമിച്ചതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും വിശ്രമമില്ലാതെ മുന്നോട്ടും കഠിനാധ്വാനം ചെയ്യുമെന്നും കരീന കപൂര്‍ പറഞ്ഞു. ഇന്ത്യയുടെ ഏത് കോണിലായാലും പെണ്‍കുട്ടികളെ പൂര്‍ണ ഹൃദയത്തോടെ സ്വീകരിക്കുന്നു. ഓരോ കുട്ടിയുടേയും മൗലികാവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുരക്ഷിതത്വം, ലിംഗസമത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവക്കെല്ലാം കുഞ്ഞുങ്ങള്‍ക്ക് അവകാശമുണ്ട്. ഒരു കുട്ടിയുടെ ആദ്യത്തെ അഞ്ച് വര്‍ഷം വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികള്‍ പറയുന്നതെന്തും നമ്മള്‍ കേള്‍ക്കണം. കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം. സ്വപ്‌നം കാണാനുള്ള കഴിവ് വളര്‍ത്തണമെന്നും കരീന പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT