Ranveer Singh ഇൻസ്റ്റ​ഗ്രാം
Entertainment

കാന്താരയിലെ ദൈവക്കോലത്തെ അപമാനിച്ചെന്ന പരാതി; രൺവീറിനെതിരായ എഫ്ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി

ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: കാന്താര സിനിമയിലെ ദൈവക്കോലത്തെ അപമാനിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരായ എഫ്ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി. താരത്തിന്റെ നിരുപാധിക മാപ്പ അപേക്ഷ സ്വീകരിച്ചതിന് പിന്നാലെയാണ് എഫ്ഐആർ റദ്ദാക്കിയത്. ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

വൈകാതെ ചാമുണ്ഡി ഹിൽസ് ക്ഷേത്രം നേരിട്ട് സന്ദർശിച്ച് മാപ്പപേക്ഷിക്കുമെന്നും രൺവീർ സിങ് കോടതിയിയെ അറിയിച്ചിരുന്നു. നാല് ആഴ്ചയ്ക്കുള്ളിൽ ക്ഷേത്രം സന്ദർശിക്കാൻ രൺവീറിനോട് നിർദ്ദേശിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു. ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ കാന്താരയിലെ ദൈവ സങ്കല്പവുമായി ബന്ധപ്പെട്ട് നടത്തിയ അനുകരണമാണ് നടന് വിനയായത്.

മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ ബംഗളൂരു പൊലീസാണ് കേസെടുത്തത്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതി നൽകിയത്. അതേസമയം ആദിത്യ ധർ ഒരുക്കിയ ധുരന്ധർ 2 ആണ് രൺവീറിന്റെ ഏറ്റവും പുതിയ ചിത്രം. ഈ വർഷത്തെ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രം 3000 കോടിക്ക് മുകളിലാണ് ആ​ഗോളത്തലത്തിൽ നേടിയത്.

Kantara Controversy: Karnataka high court says it will pass appropriate orders accepting Ranveer Singh’s apology.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'കുംഭമേളയിലെ വൈറല്‍ താരത്തിന്റെ പ്രണയം'; കുരീപ്പുഴയുടെ പ്രസംഗം തടസ്സപ്പെടുത്തി; ബിജെപി നേതാക്കള്‍ക്കെതിരെ പരാതി

'അവിടെ പതിനായിരം വണ്ടിയെങ്കിലും ഉണ്ടല്ലോ,അതൊക്കെ കത്തണ്ടേ; ചൂട് കൂടിയതുകൊണ്ടല്ല ബൈക്കിന് തീപിടിച്ചത്'

16 വയസുകാരിയെ വിവാഹം കഴിച്ച് 28കാരന്‍; ശൈശവ വിവാഹത്തില്‍ വരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

സ്‌റ്റൈലിഷ് ലുക്കില്‍ ജയസൂര്യ; കശ്മീരിലെ സൈനികദൗത്യം പറയുന്ന 'ഓപ്പറേഷന്‍ ത്രാള്‍'

SCROLL FOR NEXT