സ്‌റ്റൈലിഷ് ലുക്കില്‍ ജയസൂര്യ; കശ്മീരിലെ സൈനികദൗത്യം പറയുന്ന 'ഓപ്പറേഷന്‍ ത്രാള്‍'

കശ്മീരിൽ ഉണ്ടായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണവും
Operation Tral
Operation Tral
Updated on
1 min read

ജയസൂര്യ നായകനായ ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. രതീഷ് വേഗയാണ് സിനിമയുടെ സംവിധാനം. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമിക്കുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണ്. യഥാർത്ഥ സംഭവങ്ങൾ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ, കശ്മീരിൽ ഉണ്ടായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണവും പ്രമേയമാകുന്നു.

Operation Tral
സംവിധായകനായി ഷാജി കൈലാസിന്റെ മകന്‍, നായകന്‍ ദിലീപ്; 'നീക്കം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മലയാള സിനിമയുടെ പാൻ ഇന്ത്യൻ റീച്ച് ശക്തിപ്പെടുത്തുന്നതാകും ചിത്രമെന്നാണ് വിലയിരുത്തല്‍. 'ഓപ്പറേഷൻ ത്രാൾ' എന്റെ കരിയറിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രോജക്ടുകളിൽ ഒന്നാണ്. ദേശീയ സുരക്ഷയെ ആധാരമാക്കിയ ഈ കഥയിൽ ഹൈ-ഒക്ടേന്‍ ആക്ഷൻ രംഗങ്ങളുണ്ട്. ഈ സിനിമയുടെ സ്കെയിൽ വളരെ വലുതാണ്. അത് പ്രേക്ഷകർ അനുഭവിച്ചറിയുമെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു" ജയസൂര്യ പറഞ്ഞു.

Operation Tral
'ഞാന്‍ ഹീറോ അല്ല, അതിനാല്‍ ഉമ്മ വെക്കില്ലെന്ന് പ്രിയങ്ക പോച്ര പറഞ്ഞു'; വിടാതെ പിന്തുടര്‍ന്ന് അന്നു കപൂര്‍

നമുക്കുവേണ്ടി രാജ്യത്തെ കാത്തുസൂക്ഷിക്കുന്നവരുടെ നിശബ്ദമായ പോരാട്ടങ്ങളെയാണ് ഞാൻ അന്വേഷിക്കാൻ ആഗ്രഹിച്ചത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ രാജ്യസുരക്ഷയുടെ ഭാരം ഏറ്റുനിൽക്കുന്ന ഒരു പറ്റം മനുഷ്യരുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്നതിനുള്ള എന്റെ ശ്രമമാണ് 'ഓപ്പറേഷൻ ത്രാൾ’ എന്ന് സംവിധായകൻ രതീഷ് വേഗ പറഞ്ഞു.

സുനിമോൾ ജോബി സഹനിർമ്മാതാവായെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി എന്നിവർ നിർവ്വഹിക്കുന്നു.

കല സംവിധാനം-സുനീഷ് സോദരൻ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്- റോണക്‌സ് സേവ്യർ,ചീഫ് അസോസിയേറ്റ് ഡയറക്ഷൻ- ഉല്ലാസ് കൃഷ്ണ,സൗണ്ട് മിക്‌സിംഗ് -എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി- ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ - വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്- ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ- ഇക്ബാൽ പാനായിക്കുളം, പബ്ലിക്‌ റിലേഷൻസ് - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ എന്നിവരാണ് നിർവഹിക്കുന്നത്.

Summary

First look poster of Operation Tral starring Jayasurya is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com