പൃഥ്വിരാജിന്റെ പൂജ വേളയിൽ അക്ഷയ് കുമാറും മാനുഷി ചില്ലറും/ ഇൻസ്റ്റ​ഗ്രാം 
Entertainment

പൃഥ്വിരാജ് എന്ന് പേരിട്ട് അപമാനിക്കുന്നു; അക്ഷയ് കുമാർ ചിത്രത്തിനെതിരെ പ്രതിഷേധം

പൃഥ്വിരാജ് എന്ന് പേരു നൽകിയതാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷയ് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രം പൃഥ്വിരാജിനെതിരെ പ്രതിഷേധവുമായി കർണിസേന. പൃഥ്വിരാജ് എന്ന് പേരു നൽകിയതാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്. രജ്പുത് പൃഥ്വിരാജ് ചൗഹാന്‍ എന്ന രാജാവിന്റെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. പൃഥ്വിരാജ് എന്ന് പേരിട്ടതിലൂടെ രാജാവിനെ അപമാനിക്കുകയാണ് എന്നു പറഞ്ഞാണ് കർണിസേനയുടെ വിമർശനം. 

ചിത്രത്തിൽ രാജാവിന്റെ പേര് പൂർണമായി ഉപയോ​ഗിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. കൂടാതെ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് കർണിസേനയെ കാണിക്കണമെന്നും അതിന് തയാറായില്ലെങ്കിൽ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും കർണിസേന നേതാക്കൾ പറയുന്നു. ഡോ. ചന്ദ്ര പ്രകാശ് ത്രിവേദിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം. മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലറാണ് നായിക. 

ഇതിന് മുൻപും അക്ഷയ് കുമാറിന്റെ ചിത്രങ്ങളുടെ പേര് വിവാദങ്ങളിൽ നിറഞ്ഞിരുന്നു. ലക്ഷ്മി ബോംബ് എന്ന് പേരിട്ടിരുന്ന ചിത്രം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ചിത്രത്തിന്റെ പേര് ലക്ഷ്മി എന്നാക്കി മാറ്റിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

SCROLL FOR NEXT