കാർത്തി ഇൻസ്റ്റ​ഗ്രാം
Entertainment

കാർത്തിയുടെ ആ സൂപ്പർ ഹിറ്റിന് രണ്ടാം ഭാ​ഗമൊരുങ്ങുന്നു; അപ്ഡേറ്റ്

ഈ മാസം 15 ന് ചെന്നൈയിൽ വച്ച് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.

Author : സമകാലിക മലയാളം ഡെസ്ക്

കാർത്തിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു സർദാർ. ചിത്രത്തിന് രണ്ടാം ഭാ​ഗമൊരുങ്ങുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ സർദാർ 2 വിന്റെ പൂജ നടന്നിരിക്കുകയാണ്. കാർത്തിയുൾപ്പെടെയുള്ളവർ പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ മാസം 15 ന് ചെന്നൈയിൽ വച്ച് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.

അതേസമയം സര്‍ദാര്‍ 2വിൽ കാര്‍ത്തിക്കൊപ്പം ആരൊക്കെ ഉണ്ടാകുമെന്ന കാര്യം വ്യക്തമല്ല. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. സർദാറിൽ വേറിട്ട ​ഗെറ്റപ്പുകളിലെത്തിയ കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബോളിവുഡ് നടനായിരിക്കും സർദാർ 2 വിൽ വില്ലനായെത്തുക. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനമൊരുക്കുന്നത്. അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തും. മെയ്യഴകൻ, വാ വാതിയാർ എന്നീ ചിത്രങ്ങളാണ് കാർത്തിയുടേതായി റിലീസിനൊരുങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി