Karthi, Aavesham വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മൂന്ന് വർഷമായി ഞാൻ അവരെ ടോർച്ചർ ചെയ്യുകയാണ്; 'ആവേശം' പോലെയായിരുന്നു ആ സിനിമ ചെയ്യേണ്ടത്'

നിങ്ങള്‍ എല്ലാവരും ചിത്രം ഇപ്പോഴും സെലിബ്രേറ്റ് ചെയ്യുന്നതില്‍ സന്തോഷമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കാർത്തിയുടേതായി വലിയ പ്രതീക്ഷയോടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സര്‍ദാര്‍ 2'. പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ- ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. സെപ്റ്റംബർ 10 നാണ് ചിത്രം റിലീസിനെത്തുന്നത്. തന്റെ പല ചിത്രങ്ങളും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയതിനെ കുറിച്ച് ട്രെയ്‌ലർ ലോഞ്ചിൽ കാർത്തി സംസാരിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ആരാധകരെ താന്‍ ടോര്‍ച്ചര്‍ ചെയ്‌തെന്ന് തനിക്കറിയാമെന്നും 'ജപ്പാന്‍' അടക്കമുള്ള പല ചിത്രങ്ങളും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും താരം പറയുന്നു. മലയാള ചിത്രമായ ആവേശം കണ്ടതിന് ശേഷമാണ് അത്തരത്തിലായിരുന്നു ചിത്രം ഒരുക്കേണ്ടിയിരുന്നതെന്ന് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഞാന്‍ എന്ത് ചെയ്താലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത് ഫാന്‍സാണ്.

പക്ഷേ അവരെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ ടോര്‍ച്ചര്‍ ചെയ്യുകയാണെന്ന് എനിക്കറിയാം. ഞാന്‍ ജപ്പാന്‍ എന്ന ചിത്രം ചെയ്തിരുന്നു. എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട ചിത്രമായിരുന്നു അത്. രാജമുരുഗന്‍ സാറിന്റെ ചിത്രം. പക്ഷേ ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല. പിന്നീടാണ് ആവേശം എന്ന സിനിമ ഞാന്‍ കണ്ടത്.

'ജപ്പാന്‍' അതുപോലെയായിരുന്നു എടുക്കേണ്ടിയിരുന്നത് എന്ന് അന്ന് എനിക്ക് മനസിലായി. അതേസമയം ആക്ഷനൊന്നുമില്ലാതെ ഞാന്‍ 'മെയ്യഴകന്‍' ചെയ്തു. നിങ്ങള്‍ക്ക് ആക്ഷന്‍ ഇഷ്ടമാണെന്ന് എനിക്കറിയാം. എങ്കിലും 'മെയ്യഴക'നെ ഒരു ക്ലാസിക് ചിത്രമായി എടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. നിങ്ങള്‍ എല്ലാവരും ചിത്രം ഇപ്പോഴും സെലിബ്രേറ്റ് ചെയ്യുന്നതില്‍ സന്തോഷമുണ്ട്.

ചിത്രത്തിന്റെ സംവിധായകനായ നളനൊപ്പം ഇനിയും ഒരുപാട് വര്‍ക്ക് ചെയ്യണം. ഇത്തവണ 'സര്‍ദാര്‍ 2'വിലൂടെ നിങ്ങളെ നിരാശരാക്കില്ല. ഓഡിയന്‍സിന് എന്ത് ഇഷ്ടപ്പെടും എന്ന് നോക്കിയാണ് 'സര്‍ദാര്‍ 2' ചെയ്തിരിക്കുന്നത്. ആരെയും നിരാശപ്പെടുത്തില്ല".- കാര്‍ത്തി പറഞ്ഞു.

Karthi talks about his failures.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെളിയില്‍ ആഴ്ന്ന് മണിക്കൂറുകള്‍, അത്ഭുതമായി 97കാരിയുടെ അതിജീവനം

'മടുത്തു തുടങ്ങി ഈ നശിച്ച തൊഴില്‍, രണ്ടെണ്ണത്തിനെ തട്ടിയിട്ടേ വരൂ എന്ന് പറഞ്ഞിട്ടല്ല വീട്ടില്‍ നിന്ന് ഇറങ്ങുന്നത്'; ഡോക്ടറുടെ കുറിപ്പ്

എപി വിഭാഗവുമായുള്ള ചർച്ചയ്ക്ക് പിന്നാലെ കാന്തപുരത്തിനെതിരായ എഫ്ബി പോസ്റ്റ് നീക്കി മുഖ്യമന്ത്രി; സാങ്കേതിക തകരാറെന്ന് വിശദീകരണം

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; നിയന്ത്രണം വൈകീട്ട് ആറരമുതൽ രാത്രി 12 വരെ

കുന്നംകുളം പൊലീസ് മർദ്ദനം: സുജിത്തിനൊപ്പം സർക്കാരുണ്ടാകും; റിപ്പോർട്ട് വന്നാൽ കൂടുതൽ നടപടിയെന്ന് രമേശ് ചെന്നിത്തല