Karthik Subbaraj 
Entertainment

'പ്രേക്ഷകരിലാണ് വിശ്വാസം'; ഒറ്റവരിയില്‍ സൈബറാക്രമണങ്ങളുടെ മുനയൊടിച്ച് കാര്‍ത്തിക് സുബ്ബരാജ്

ഒരു വശത്ത് കയ്യടികള്‍ നേടുമ്പോള്‍ മറു വശത്ത് കടുത്ത വിദ്വേഷത്തിനും ഇരയാവുകയാണ് ദൊറോത്തി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ദൊറോത്തി. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കാര്‍ത്തിക്കിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തവും മികച്ചതുമായ സിനിമകൡലൊന്നായാണ് ദൊറോത്തിയെ വിലയിരുത്തുന്നത്.

അതേസമയം ചിത്രത്തില്‍ എല്‍ജിബിടിക്യു പ്ലസ് ഉള്ളടക്കമുണ്ടെന്ന പേരില്‍ വ്യാപക അധിക്ഷേപങ്ങളും ചിത്രം നേരിടുന്നുണ്ട്. ഒരു വശത്ത് കയ്യടികള്‍ നേടുമ്പോള്‍ മറു വശത്ത് കടുത്ത വിദ്വേഷത്തിനും ഇരയാവുകയാണ് ദൊറോത്തി. ഇതിനിടെ പ്രതികരണവുമായെത്തിയിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്. ഒറ്റവരിയിലാണ് കാര്‍ത്തിക്കിന്റെ മറുപടി.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

തന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ നിന്നുള്ള വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു കാര്‍ത്തിക് സുബ്ബരാജിന്റെ പ്രതികരണം. സിനിമയുടെ അവസാനം ഒരു കാര്‍ത്തിക് സുബ്ബരാജ് പടം എന്നെഴുതി കാണിക്കുന്നിടത്ത് പ്രേക്ഷകര്‍ ആര്‍പ്പുവിളിക്കുന്നതാണ് വിഡിയോ. ഇത് പങ്കുവച്ചു കൊണ്ട് 'ശാന്തമായിരിക്കൂ, പ്രേക്ഷകരില്‍ വിശ്വസിക്കൂ' എന്നാണ് കാര്‍ത്തിക് സുബ്ബരാജ് കുറിക്കുന്നത്.

തന്റെ സിനിമയ്‌ക്കെതിരെ ഉയരുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കുള്ള കാര്‍ത്തിക്കിന്റെ മറുപടിയായിട്ടാണ് ഈ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്. എത്ര വിദ്വേഷം ചൊരിഞ്ഞാലും നല്ല സിനിമയെ തേടി അംഗീകാരമെത്തുമെന്ന് പറയാതെ പറയുകയാണ് കാര്‍ത്തിക് സുബ്ബരാജ്. സംവിധായകന്റെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Karthik Subbaraj gives reply to cyber attack against his latest film Dorothy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാല് വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയത് 111 എംപി, എംഎല്‍എമാര്‍; 26% പേരും ബിജെപിയിലേക്ക്: എഡിആര്‍

ഉമർ ഫൈസി വിവാദം: ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കളോട് സമസ്ത വിശദീകരണം തേടി

വഴിപോക്കന്റെ ബൈക്ക്, സുഹൃത്തുക്കളുടെ വസ്ത്രങ്ങള്‍; 38 വര്‍ഷം പഴക്കമുള്ള ഫോട്ടോഷൂട്ടുമായി സുരേഷ് കൃഷ്ണ

എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ അവസരം; 20 ഒഴിവുകൾ, അവസാന ഒക്ടോബർ 12

ഹൈ ജംപിലും വെള്ളിത്തിളക്കം! നേട്ടത്തിലേക്ക് ഉയർന്നത് സർവേശ് കുശാരെ