ഫയല്‍ ചിത്രം 
Entertainment

കത്രീന കൈഫിന്റേയും വിക്കി കൗശാലിന്റേയും വിവാഹനിശ്ചയം കഴിഞ്ഞു?, സോഷ്യല്‍ മീഡിയയില്‍ വൈറല്‍, പക്ഷേ സത്യം ഇതാണ്

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇരുവരുടേയും വിവാഹനിശ്ചയ വാര്‍ത്തയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശാലും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ ഇതുവരെ ഇരുവരും ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇരുവരുടേയും വിവാഹനിശ്ചയ വാര്‍ത്തയാണ്. 

കത്രീനയുടേയും വിക്കിയുടേയും വിവാഹനിശ്ചയം കഴിഞ്ഞെന്ന അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. തുടര്‍ന്ന് രണ്ട് താരങ്ങളുടേയും ആരാധകര്‍ ആവേശത്തിലായി. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇത് അഭ്യൂഹം മാത്രമാണെന്നും സത്യമല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് കത്രീന കൈഫിന്റെ വക്താവ്. സൂം ടിവിയോടാണ് ഇത് പറഞ്ഞത്. വിവാഹനിശ്ചയ ചടങ്ങ് നടന്നിട്ടില്ലെന്നും കത്രീന സല്‍മാന്‍ ഖാന്റെ ടൈഗര്‍ 3ല്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരം എന്നുമാണ് പറഞ്ഞത്. ഷൂട്ടിങ്ങിനായി ഉടന്‍ താരം പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കുറച്ചു നാളുകള്‍ക്കു മുന്‍പ് ഹര്‍ഷ് വര്‍ധന്‍ സിങ് കത്രീനയുടേയും വിക്കിയുടേയും ബന്ധത്തെക്കുറിച്ച് ബൈ ഇന്‍വൈറ്റ് ഒണ്‍ലിയില്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. വിക്കിയും കത്രീനയും ഒന്നിച്ചാണെന്നുള്ളത് സത്യമാണെന്നും ഇത് തുറന്നു പറഞ്ഞതുകൊണ്ട് പ്രശ്‌നത്തിലാകുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുപരിപാടിയിലും മറ്റും ഇരുവരും ഒന്നിച്ച് പങ്കെടുക്കാന്‍ എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം