നയൻതാര 
Entertainment

'അഞ്ച് തലമുറയിൽപ്പെട്ടവർക്കൊപ്പം അഭിനയിച്ചു, ഇനി ആറാമത്തെ ജനറേഷൻ'; പുതിയ പ്രൊജക്ടിനേക്കുറിച്ച് നയൻതാര

ആറാം തലമുറയിലുള്ള ഒരു നടനുമായാണ് തന്റെ പുതിയ പ്രൊജക്ടെന്നാണ് നയൻ വെളിപ്പെടുത്തിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഒന്നിനു പിറകേ ഒന്നായി സിനിമാ തിരക്കുകളിലാണിപ്പോൾ നയൻതാര. അടുത്തവർഷം നിരവധി സിനിമകളാണ് നയൻതാരയുടേതായി റിലീസിനായി ഒരുങ്ങുന്നത്. ഇപ്പോഴിതാ തന്റെ പുതിയ പ്രൊജക്ടിനേക്കുറിച്ചും തന്റെ സിനിമാ യാത്രയേക്കുറിച്ചും പറയുകയാണ് നയൻ. ആറാം തലമുറയിലുള്ള ഒരു നടനുമായാണ് തന്റെ പുതിയ പ്രൊജക്ടെന്നാണ് നയൻ വെളിപ്പെടുത്തിയിരിക്കുന്നത്.

"ഞാൻ ജോലി ചെയ്തതിൽ വച്ച് ആറാമത്തെ തലമുറയിൽപ്പെട്ടയാളാണ് കവിൻ. രജനികാന്ത് സാർ, മോഹൻലാൽ സാർ, മമ്മൂട്ടി സാർ എന്നിവരാണ് ഒന്നാമത്തെ തലമുറയിലുള്ളത്. വിജയ് സാറും അജിത് സാറും രണ്ടാമത്. സൂര്യ സാറും വിക്രം സാറും മൂന്നാമത്. ധനുഷും ചിമ്പുവും നാലാമത്. ശിവകാർത്തികേയൻ അഞ്ചാമത്. കവിൻ ആറാമത്," - നയൻതാര പറഞ്ഞു.

ലിഫ്റ്റ്, ദാദ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ് കവിൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകാൻ കവിന് കഴി‍ഞ്ഞു. നിലവിൽ നയൻതാരയും കവിനും ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായാലും ഇരുവരും ഒന്നിച്ചുള്ള ബി​ഗ് സ്ക്രീൻ കെമിസ്ട്രിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍