Kayadu Lohar, Pavazha Malli ഇൻസ്റ്റ​ഗ്രാം
Entertainment

'പുലർച്ചെ 2 മണിക്കാണ് സായ് എന്നെ വിളിച്ച് പവഴമല്ലിയെ കുറിച്ച് പറയുന്നത്; രണ്ട് ദിവസം കൊണ്ട് ഡാൻസ് പ്രാക്ടീസ് ചെയ്തു'

നീയും അതിന്റെ ഭാ​ഗമാകാണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയൊട്ടാകെ സെൻസേഷണൽ ആയ സം​ഗീത സംവിധായകരിൽ ഒരാളാണ് സായ് അഭ്യങ്കാർ. പവഴമല്ലി എന്ന സായ് അഭ്യങ്കാറിന്റെ മ്യൂസിക് വിഡിയോ യൂട്യൂബിൽ ട്രെൻഡിങ്ങായി മാറിയിരുന്നു. 90 മില്യണിലധികം ആളുകളാണ് ഈ മ്യൂസിക് വിഡിയോ യൂട്യൂബിൽ ഇതിനോടകം കണ്ടത്.

നടി കയാദു ലോഹറും വിഡിയോയിൽ സായ് അഭ്യങ്കാറിനൊപ്പം എത്തിയിരുന്നു. അടുത്തിടെ ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പവഴമല്ലിയിലേക്ക് വന്നത് എങ്ങനെയാണെന്ന് കയാദു പറഞ്ഞിരുന്നു.

"ഒരു ദിവസം പാതിരാത്രിയായപ്പോൾ എന്റെ മാനേജർ എന്നെ വിളിച്ചിട്ട് പറഞ്ഞു, സായ്ക്ക് എന്തോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞുവെന്ന്. ഏതെങ്കിലും പാട്ടിനെക്കുറിച്ച് പറയാനോ അല്ലെങ്കിൽ മറ്റെന്തിങ്കിലും ആയിരിക്കുമെന്ന് എനിക്ക് മനസിലായി.

പുലർച്ചെ 2 മണിക്ക് എന്നെ വിളിച്ചിട്ട് അദ്ദേഹം പറഞ്ഞു, കയാദു ഞങ്ങളുടെ കയ്യിൽ മനോഹരമായ ഒരു പാട്ട് ഉണ്ട്. നീയും അതിന്റെ ഭാ​ഗമാകാണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. അത് ഗംഭീരമാകുമെന്ന് ഞാൻ കരുതുന്നു, നീയാണ് അതിന് ഏറ്റവും അനുയോജ്യ ആയ ആൾ. ഞാൻ പറഞ്ഞു, ഇത് കേട്ടിട്ട് എനിക്ക് തമാശയായി തോന്നുന്നു.

ആ പാട്ട് എനിക്ക് അയച്ചു തരൂ എന്ന്". - കയാദു പറഞ്ഞു. 'പവഴമല്ലി' എന്ന ഗാനം തന്നിൽ പെട്ടെന്ന് ഒരു മതിപ്പ് സൃഷ്ടിച്ചുവെന്നും അത് ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും കയാദു പറഞ്ഞു. "അത് ഞാൻ ചെയ്താൽ നന്നായിരിക്കും എന്ന് എനിക്ക് തോന്നി. അത് ശരിക്കും സംസ്കാരമൊക്കെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു കല്യാണപാട്ട് ആയിരുന്നു.

അതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കാം അല്ലെങ്കിൽ തിരിച്ചുവരാം എന്ന് ഞാൻ കരുതി. ഡാൻസ് ഞാൻ പഠിച്ചിട്ടില്ലെങ്കിലും നന്നായി ആസ്വദിക്കുന്നയാളാണ് ഞാൻ".- കയാദു പറഞ്ഞു. വെറും രണ്ട് ദിവസം കൊണ്ടാണ് പവഴമല്ലിയുടെ ഡാൻസ് പ്രാക്ടീസ് നടത്തിയതെന്നും കയാദു പറഞ്ഞു.

"എന്റെ ഫങ്കി എന്ന സിനിമയുടെ ഷൂട്ടിങും പ്രൊമോഷനും നടക്കുന്ന സമയമായിരുന്നു അപ്പോൾ. അതുകൊണ്ട് തന്നെ എനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ചെന്നൈയും ഹൈദരാബാദുമായി ഞാൻ ഓട്ടമായിരുന്നു. പക്ഷേ അത് വളരെ രസകരമായിരുന്നു".- കയാദു പറഞ്ഞു.

Actress Kayadu Lohar on Pavazha Malli song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത