Singha  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

ഒപ്പം ഒരു നായ്ക്കുട്ടിയും ഈ ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കയാൽ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന "സിൻഗ" എന്ന തമിഴ് ചിത്രത്തിന്റെ വിഡിയോ ഗാനം റിലീസായി. മണി അമുതവൻ എഴുതിയ വരികൾക്ക് മനോജ് ചിന്നസ്വാമി സംഗീതം പകർന്ന് സത്യ പ്രകാശ് ആലപിച്ച "മുത്തേ..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സിജാ റോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

ഒപ്പം ഒരു നായ്ക്കുട്ടിയും ഈ ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നു. ആദിത്യ കതിർ, പ്രശസ്ത മലയാള നടൻ അരിസ്റ്റോ സുരേഷ് എന്നിവർക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പ്രണയത്തിന്റെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് ഈ ഗാനത്തിലൂടെ ദൃശ്യവത്ക്കരിക്കുന്നത്.

രുദ്രം സിനിമാസ്, എസ് ആർ ഫിലിംസ് എന്നീ ബാനറിൽ വേലായുധം രാജേന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അശോക് കുമാർ രാജ് നിർവ്വഹിച്ചിരിക്കുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകരായ വസന്ത്, സർക്കുണം എന്നിവരുടെ കീഴിൽ തന്റെ കരിയർ തുടങ്ങിയ രാജദുരൈ സിൻഗം ഒരുക്കിയ ഈ ചിത്രം തികച്ചും മനോഹരമായ ഒരു കുടുംബചിത്രമാണ്.

നേരത്തെ പുറത്തിറങ്ങിയ 'സിൻഗ'ത്തിലെ "കാതുകുള്ളക്കുരുവി" എന്ന പാട്ട് സൂപ്പർ ഹിറ്റാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജ്കുമാർ,ക്രിയേറ്റീവ് പ്രൊഡ്യൂസർ-ആർ.ശരവണൻ,എഡിറ്റർ-എ. ആർ ശിവരാജ് രാജാമണി,കോസ്റ്റും ഡിസൈനർ-നടരാജ് കെ, ലിറിക്സ്-മണി അമുതവൻ, ആർട്ട് - കാലൈ മുത്തമിഴൻ, കൊറിയോഗ്രാഫി -ബോബി ആന്റണി,

ഓഡിയോഗ്രാഫി- ആനന്ദ് രാമചന്ദ്രൻ, സൗണ്ട് ഡിസൈൻ- രഞ്ജിത്ത് കെന്നഡി, ഡി ഐ-വർണ്ണ ഡിജിറ്റൽ സ്റ്റുഡിയോ, കളറിസ്റ്റ്-ആർ.നന്ദകുമാർ,സ്റ്റിൽസ്- ചന്ദ്രു, മേക്കപ്പ്-ഭൂബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- രാമചന്ദ്രമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ദുരൈ അഭിമന്യു,വി എഫ് എക്സ്-എം കെ വി മീഡിയ,പബ്ലിസിറ്റി ഡിസൈൻ കുമാരൻ കെ, പി ആർ ഒ- എ എസ് ദിനേശ്, മനു ശിവൻ.

Cinema News: Kayal Chandran starrer Singha movie new song out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT