കസാൻ ഖാൻ/ ഫെയ്‌സ്‌ബുക്ക് 
Entertainment

ലുങ്കി ഡാൻസിനൊപ്പം ചുവടുവുവെച്ച് കസാൻ ഖാൻ, ഓർമ്മകളുമായി സുഹൃത്ത്; വിഡിയോ 

ലുങ്കി ഡാൻസിനൊപ്പം ചുവടുവെച്ച് കസാൻ ഖാൻ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ കസാൻ ഖാന്റെ വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം. 2015 മുതൽ സിനിമ രം​ഗത്ത് സജീവമായിരുന്ന താരം മോഹൻലാലിന്റെ 'ലൈലാ ഓ ലൈലാ' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 

അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ ദുഖം രേഖപ്പെടുത്തി സുഹൃത്ത് ഡാനി ഡാൻസ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്‌ത വികാരഭരിതമായ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ചെന്നൈ എക്‌സ്‌പ്രസ് എന്ന ചിത്രത്തിലെ 'ലുങ്കി ഡാൻസ്' എന്ന ​ഗാനത്തിനൊപ്പം ഇരുവരും ചുവടുവെക്കുന്ന വിഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഗാന്ധർവ്വം, സിഐഡി മൂസ, ദ കിങ്, വർണപ്പകിട്ട്, ഡ്രീംസ്, ദ ഡോൺ, മായാമോഹിനി, രാജാധിരാജ, ഇവൻ മര്യാദരാമൻ, ഓ ലൈല ഓ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മിക്കതും വില്ലൻ വേഷങ്ങളായിരുന്നു.

1992 ൽ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ് സിനിമയിലൂടെയാണ് കസാൻ ഖാൻ അഭിനയരംഗത്തെത്തുന്നത്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അൻപതോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തൃശൂരില്‍ വോട്ടിനായി കിറ്റുകള്‍ നല്‍കി'; ബിജെപിക്കെതിരെ ആരോപണവുമായി സിപിഎം

കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാനില്ല, ഉള്‍ക്കാട്ടില്‍ കുടുങ്ങി?; തിരച്ചില്‍

വോട്ടിങ് യന്ത്രത്തില്‍ 'പിവി അഞ്ജലി' തന്നെ; പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ അപേക്ഷ തള്ളി

'തളരുമ്പോഴും തനിച്ചാകുമ്പോഴും താങ്ങാകുന്ന സ്‌നേഹം'; അമ്മയെക്കുറിച്ച് വികാരഭരിതയായി അനുപമ

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് vs ആര്‍ഡി; കൂടുതല്‍ നേട്ടം ഏതിന്?, വിശദാംശം

SCROLL FOR NEXT